Timely news thodupuzha

logo

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ജാമ്യം. ബാംഗ്ലൂരിലെ കോടതിയാണ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്.

കർണാടകയിലെ ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം നൽകിയത്. ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും.

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാധ്യമങ്ങളിൽ ബി.ജെ.പിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് കേശവ് പ്രസാദ് പരാതി നൽകിയത്.

40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാരെന്ന തലക്കെട്ടിലാണ് മാധ്യമങ്ങളിൽ പരസ്യം നൽകിയത്. 2023 മെയ് അഞ്ചിനാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് ജൂൺ ഒന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *