Timely news thodupuzha

logo

കോതമംഗലത്ത് പാറമടകൾ കേന്ദ്രീകരിച്ച് മാഫിയാസംഘം മാലിന്യം തള്ളുന്നു

കോതമംഗലം: വാരപ്പെട്ടി പത്താം വാർഡിൽ എട്ടാം മൈൽ – ചെരമ റോഡിൻ്റെ വശത്തുള്ള പാറമടകൾ കേന്ദ്രീകരിച്ചാണ് വൻതോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. ഇതോടെ കുടിവെള്ള ശ്രോതസ്സുകൾ മലിനമായി. രാസമാലിന്യങ്ങൾ ഉൾപ്പെടെ പാറമടയിലെ വെള്ളത്തിലേക്ക് തള്ളിയതിനാൽ വലിയതും ചെറുതുമായ വിവിധയിനത്തിൽപ്പെട്ട നൂറുകണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.

രാത്രിയുടെ മറവിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ മാലിന്യം തള്ളുകയായിരുന്നു, രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് പരന്നിരിക്കുന്നത്. വാരപ്പെട്ടി പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസാണ് ഇവിടെയുള്ള പാറമടകൾ.ഈ പാറമടകളിലെ വെള്ളമാണ് കൃഷികൾക്കും ഉപയോഗിക്കുന്നത്.

ഈ ഭാഗത്ത് അഞ്ചോളം പാറമടകൾ ഉണ്ട്. മറ്റൊരു പാറമടയോട് ചേർന്ന് കഴിഞ്ഞ ദിവസം രാത്രി തള്ളിയ വൻ മാലിന്യശേഖരം വിവാദമായതിനെ തുടർന്ന് അർദ്ധരാത്രി തന്നെ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു. മഴക്കാലമായതിനാൽ ഈ മാലിന്യങ്ങൾ ഒലിച്ചിറങ്ങി വൻ പാരിസ്ഥിക പ്രശ്നങ്ങൾക്കും സാംക്രമിക രോഗങ്ങൾക്കും കാരണമാകും. മുമ്പും ഇവിടെ സമാന രീതിയിൽ മലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് നിയമനടപടികൾ ഉണ്ടായിട്ടുണ്ട്.

ജനജീവിതം ദുസഹമായിരിക്കുകയാണെന്നും മലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം ശുചീകരിക്കണമെന്നും മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *