Timely news thodupuzha

logo

അടിമാലിയിൽ യുവാവ് കാല്‍വഴുതി കൈത്തോട്ടില്‍ വീണ് മരിച്ചു

അടിമാലി: മാങ്കുളം താളുംങ്കണ്ടം കുടിയില്‍ കൈത്തോട്ടില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. താളുംങ്കണ്ടം കുടിയിലെ ഊരുമൂപ്പന്‍ സുരേഷ് മണിയുടെ മകന്‍ സുനീഷ് സുരേഷാണ്(21) മരിച്ചത്. പുതുക്കുടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാത്രിയില്‍ താളുംങ്കണ്ടം കുടിയിലെ ബന്ധുവീട്ടില്‍ നിന്നും സുനീഷ് പുതുക്കുടിയിലെ വീട്ടിലേക്ക് പോയി. വഴി മധ്യേയുള്ള കൈത്തോട് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇവിടെ കാല്‍വഴുതി അപകടത്തില്‍പ്പെടുക ആയിരുന്നു. വീഴ്ച്ചയില്‍ തലക്ക് പരിക്കേറ്റതായി കരുതുന്നു. കനത്ത മഴയില്‍ കൈത്തോട്ടില്‍ ശക്തമായ വെള്ളമൊഴുക്കുണ്ടായിരുന്നു.

പിന്നീട് സുനീഷിനെ അന്വേഷിച്ചെത്തിയവരാണ് കൈത്തോട്ടില്‍ നിന്നും യുവാവിനെ കണ്ടെത്തിയത്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: സുരേഷ് മണി, മാതാവ്: ഓമന സുരേഷ്, സഹോദരന്‍: സനീഷ്.

Leave a Comment

Your email address will not be published. Required fields are marked *