ഇടുക്കി: വണ്ടിപ്പെരിയാർ രാജമുടി എസ്റ്റേറ്റിൽ താമസിക്കുന്ന ജനാർദ്ദനനാണ്(40) ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. രാജമുടിയിൽ പുതുതായി ആരംഭിച്ച വീട് പണിക്ക് ആവശ്യമായ കട്ടള വാഹനത്തിൽ കൊണ്ട് ഇറക്കി തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
റോഡിൽ നിന്നും തെന്നിമാറിയ വാഹനം 20 അടി താഴ്ചയിലേക്കുള്ള റോഡിന്റെ താഴ് വശത്തേക്ക് മറിയുകയായിരുന്നു. അപകടസമയം ജനാർദ്ദനൻ വാഹനത്തിന്റെ അടിയിൽ പെടുകയും ദേഹമാസകനം ക്ഷതം ഏൽക്കുകയും ചെയ്തു എതിർ ദിശയിൽ നിന്നും വാഹനം മറിയുന്നത് കണ്ടുകൊണ്ടിരുന്ന ആളുകളാണ് ഓടിയെത്തി ജനാർദ്ദനനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും…ഭാര്യ ദൈവകനി, മക്കൾ, പ്രവീൺ, അജയ് എന്നിവർ സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കും.