കോഴിക്കോട്: യുവാവിന്‍റെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുപ്പ് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നഗ്ന ചിത്രം അയച്ച് നൽകിയ കുറ്റത്തിന് ഐ.ടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്‍റെ പരാതി.
2012ല്‍ ബാവൂട്ടിയുടെ നാമത്തിലെന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.
പിന്നീട് ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാൻ ആവശ്യപ്പെടുകയും അവിടെ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് പറയുന്നു.