ആലപ്പുഴ: ചെന്നിത്തല കോട്ടമുറിയിൽ വീടിനു തീപിടിച്ച് വയോധിക ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകൻ കുറ്റം സമ്മതിച്ചു. കൊറ്റോട്ട് വീട്ടിൽ രാഘവൻ(92) ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.
സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിൽ മകൻ വീടിന് പെട്രോളോഴിച്ച് തീയിടുകയായിരുന്നെന്ന് മകൻ മൊഴി നൽകി. രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
അഞ്ച് മക്കളിൽ മൂന്നാമത്തെ ആളാണ് പ്രതിയായ വിജയൻ. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. പലപ്പോഴും ഇയാൾ മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുകയും മാതാപിതാക്കളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.