കോട്ടയം: ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് റോഡരികിലെ കലുങ്കിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറുകയായിരുന്നു. ചേറ്റുതോട് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭത്തിൽ ഡ്രൈവറായ കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷണൻ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്കും സമീപത്തുളള തെങ്ങിലും ഇടിക്കുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് പരുക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലും വലിയ അപകടം ഒഴിവായി.