പാലക്കാട്: കൂനത്തറയിൽ സഞ്ചരിച്ച് കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്ച രാവിലെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ചായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നുവെങ്കിലും ആളപായമില്ല. ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി സതീശൻറെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ 8 വയസുള്ള മകനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
എന്നാൽ ഇരുവരും ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതേ സമയം, റോഡിൽ ഉണ്ടായിരുന്നവരും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.