ബാംഗ്ലൂർ: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടകയിലെ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിലെത്തിയത് ചെവിയിൽ പൂ വച്ച്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഭരണപക്ഷം, സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ബഹളം കൂട്ടി.
ഇതോടെ സ്പീക്കർ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പുള്ള കർണാടകയുടെ അവസാനത്തെ ബജറ്റാണിത്. ബജറ്റിൽ നിരവധി ജനപ്രിയപ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഓണറേറിയവും മറ്റും പ്രഖ്യാപിക്കുവാൻ സാധ്യതയുണ്ട്.