തൊടുപുഴ: ഇടുക്കി ജില്ലയുടെ വ്യാപാര വാണിജ്യ സിരാകേന്ദ്രമായ തൊടുപുഴയിലെ അനേകം സഞ്ചാരികൾ ദിവസേന എത്തുന്ന പ്രൈവറ്റ് ബസ്റ്റാന്റ് നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മർച്ചന്റ്സ് യൂത്ത് വിംഗ്, ഓട്ടോജെറ്റ് ക്ലീനിംഗ് കമ്പനിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രൈവറ്റ് ബസ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി. തൊടുപുഴയുടെ എല്ലാ ജീവകാരുണ്യ സാംസ്കാരികമേഖലയിൽ’ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ്. യൂത്ത് വിംഗ് പ്രസിഡൻ് പ്രജീഷ് രവി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജായിരുന്നു ഉദ്ഘാടനം.
ജില്ലാ യൂത്ത് വിംഗ് വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് താജു.എം.ബി, യൂത്ത് വിംഗ് വൈസ് പ്രസിഡന്റുമാരായ രമേശ്.പി.കെ, പ്രശാന്ത് വിജയൻ സെക്രട്ടറിമാരായ ബിനു കീരിക്കാട്ട് ,സിനാജ്.പി.എ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് വിംഗ് സെക്രട്ടറി ജോഷി ഓട്ടോജെറ്റ് നന്ദി രേഖപ്പെടുത്തി. യോഗത്തിൽ എല്ലാ യൂത്ത് വിംഗ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.