ന‍്യൂഡൽഹി: തായ്‌ലൻഡിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിയുണ്ടായതിനെ തുടർന്ന് എഐ 379 വിമാനം തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തരമായി തിരിച്ചിറക്കി. ഇക്കാര‍്യം തായ്‌ലൻഡ് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്തിൽ പരിശോധന തുടരുകയാണെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ‍്യമല്ല.
തായ്‌ലൻഡിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത‍്യ വിമാനത്തിന് ബോംബ് ഭീഷണി
