ബാംഗ്ലൂർ: ബാംഗ്ലൂരിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. 16 പേർക്ക് പരുക്ക്. ബംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാ ആർടിസി ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്നാണ് വിവരം. തിരുപ്പതിയിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.
ബാംഗ്ലൂരിൽ വാഹനാപകടത്തിൽ കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു






