Timely news thodupuzha

പഴുക്കാക്കുളം വെൽനസ്സ് സെന്റർ; ചെയർമാനും മുൻ ചെയർമാനും തെറ്റിധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആക്ഷൻ കൗൺസിൽ

തൊടുപുഴ: പഴുക്കാകുളത്തിന് അനുവദിച്ച അർബൻ ഹെൽത്ത് ആൻ്റ് വെൽനസ്സ് സെന്ററമായി ബന്ധപ്പെട്ട് നിലവിലുള്ള ചെയർമാനും മുൻ ചെയർമാനും തെറ്റിധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നതിനെതിരെ പഴുക്കാകുളം നിവാസികൾക്കൊപ്പം നില കൊള്ളുന്ന ആക്ഷൻ കൗൺസിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. പഴുക്കാകുളം നിവാസികൾക്ക്, നല്ല റോഡുകൾ ഇല്ല, വാഹനസൗകര്യമില്ല, എന്നും അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്.

ആറു വർഷത്തിൽ കൂടുതലായി ഇവിടുത്തെ റോഡുകൾ മുനിസിപ്പാലിറ്റി നന്നാക്കിയിട്ടെന്നും അവർ ആരോപിച്ചു. ഈ പിന്നോക്കാവസ്ഥയിൽ നിന്ന് കരകയറുന്നതിനായി ലഭിച്ച ആരോഗ്യ കേന്ദ്രത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൽ മുന്നിൽ കണ്ട് തട്ടിമാറ്റുവാൻ ശ്രമിച്ചാൽ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അവർ താക്കീത് നൽകി.

മുനിസിപ്പാലിറ്റിയുടെ സ്വന്തം സ്ഥലത്ത് പുതിയതായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ എത്രയും പെട്ടെന്ന് വെൽനസ്സ് സെൻ്റർ തുടങ്ങണമെന്നും അവർ അഭ്യർത്ഥിച്ചു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജോഷി മാണി, തങ്കച്ചൻ ജോൺ, ലിപ്സൺ മാത്യു, ജസ്‌റ്റിൻ പി ജോസ്, ജിൻസൺ അന്റണി, ജൂണി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *