Timely news thodupuzha

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എലൈറ്റ് തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു. സാമൂഹ്യബോധവൽക്കരണപ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും കൊണ്ട് ലയൺസ് ക്ലബ്ുകൾ സമൂഹമനസ്സുകളിൽ ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട് എന്ന് തൊടുപുഴ സ്മിത ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ സുരേഷ് എച്ച് അദ്വാനി പറഞ്ഞു. തൊടുപുഴ ലയൺസ്ക്ലബ്‌ ഓഫ് എലൈറ്റ് ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലയിലെ ആദിവാസി കോളനികളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് സ്മിത ആശുപത്രിയുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ലയൺസ് ക്ലബ് ഓഫ് എലൈറ്റ് തൊടുപുഴ പ്രസിഡന്റ് ഡോ. ഷാജി വി.എൻ. പറഞ്ഞു.

ചടങ്ങിൽ സ്മിത ഹോസ്പിറ്റൽ സിഇഒ കേണൽ ഡോക്ടർ രാജേഷ് നായർ, ഡയറക്ടർ ബോർഡ്‌ മെമ്പർ ഡോ. ഗിരീഷ് കുമാർ ലയൺസ് ക്ലബ്‌ റീജിയണൽ ചെയർമാൻ ലയൺ സൈജൻ സ്റ്റീഫൻ, ഏരിയ കോർഡിനേറ്റർ ലയൺ ജെയ്സ് ജോൺ , ചാർട്ടർ പ്രസിഡന്റ്‌ ലയൺ റോയ് ലൂക്, മുൻ പ്രസിഡന്റ്‌ മാരായ ലയൺ ജെയിംസ് ടി മാളിയേക്കൽ, ലയൺ ഷിജു തോമസ്, ബൈജു ശിവരാമൻ,ലയൺ പദ്മകുമാർ, ലയൺ ജോമോൻഫിലിപ്പ്, ലയൻ സന്തോഷ് പി കെ,, ലയൺ അരുൺ കുമാർ,വനിതാ പ്രസിഡന്റ്‌ സിനിമോൾ തെക്കേപറമ്പിൽ,റീജിയണൽ വനിതാ കോ കോർഡിനേറ്റർ ജിത്ത് ബൈജു എന്നിവരും പങ്കെടുത്തു. ലയൺസ് ക്ലബ്‌ ഓഫ് എലൈറ്റ് പ്രസിഡന്റ്‌ ഡോക്ടർ ഷാജി വി എൻ, ഡോക്ടർ സുരേഷ് അദ്വാനിയെ പൊന്നാട അണിയിച്ചു. റീജിയൻ ചെയർമാൻ സൈജൻ സ്റ്റീഫൻ നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *