മലപ്പുറം: സർക്കാർ ജോലി, ഉദ്യോഗസ്ഥരുടെ പീഡനം മൂലം രാജിവെച്ചെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ എം.എൽ.എ. ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയത് ഫാസിസ്റ്റ് ശക്തികളുടെ പ്രേരണയാലാണെന്നും അവർ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെ.ടി ജലീൽ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.