Timely news thodupuzha

ശ്വേത മേനോനെതിരായി കേസിന് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി മാലാ പാർവതി

കൊച്ചി: ശ്വേത മേനോനും കുക്കു പരമേശ്വരനുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി നടി മാലാ പാർവതി. ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്.

ആരോപണങ്ങൾക്ക് പിന്നാലെ ഗൂഡതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാലപാർവതി പറഞ്ഞു. ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിലാണ്. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണ്, തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞു.

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിൻ്റെ പ്രതാപത്തിൽ മതിമറന്ന് ചിലർക്ക് അധികാരം വിട്ട് നൽകാനുള്ള മടിയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും മാലപാർവതി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *