തൊടുപുഴ: അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മെർളിൻ അലക്സ്(അസിസ്റ്റന്റ് പ്രൊഫസർ), മുഹമ്മദ് ബാപ്പു നസീർ എന്നിവരുടെ നേതൃത്വത്തിൽ മുതലക്കോടം സ്‌നേഹാലയത്തിൽ സീനിയർ സിറ്റിസൺ ദിനം ആചരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും ആശയവിനിമയ സെഷനുകളും സംഘടിപ്പിച്ചു.
മുതിർന്ന പൗരന്മാർക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെക്കാൻ വിദ്യാർത്ഥികൾ ഒരുക്കിയ ഗാനങ്ങൾ, നൃത്തങ്ങൾ, സംഭാഷണങ്ങൾ മുതലായവ ആഘോഷത്തെ വർണ്ണാഭമാക്കി.





