കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽല ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ട് ജില്ലകളിൽ ശനിയാഴ്ച കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഉയർന്ന തിരമാലാ സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് ശനിയാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കേരളത്തിൽ കനത്ത മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്






