മലപ്പുറം: ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് നടക്കുന്നതിനിടെ തിരൂരിലെ വാർത്താസമ്മേളനത്തിൽ വച്ച് ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സി.പിഎ.മ്മിന്റെ തോളിൽ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ, സാങ്കേതിക സർവകലാശാലയിലുള്ള ഇടപെടൽ പ്രതിഷേധാർഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദൻ വ്യക്തമാക്കി.