തൊടുപുഴ : റിട്ട .ഹെഡ്മാസ്റ്റർ കാഞ്ഞിരമറ്റം നടയത്ത് കെ .ശിവരാമൻ (85 ) നിര്യാതനായി .സംസ്ക്കാരം 28 .02 .2023 ചൊവ്വ ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ എം .എൻ .കാർത്തികക്കുട്ടി (റിട്ട .അദ്ധ്യാപിക ,ഗവ .ഹൈസ്കൂൾ ,കിഴക്കേക്കര ).
തൊടുപുഴ സാഹിത്യ വേദിയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുക
യും സാഹിത്യ വേദിയുടെ ഇന്നോളമുള്ള പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു..കുട്ടികൾക്കുവേണ്ടി സാഹിത്യമാസിക തുടങ്ങി കുട്ടികളുടെ കലാസാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും ഏറെക്കാലം പരിഷത്ത് ബുക്കു സ്റ്റാളിന്റെ സാരഥിയും.സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തും സൗഹ്യദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം.
പ്രകൃതി ജീവന ശൈലി സ്വീകരിച്ച ലളിത ജീവിതം. ഒട്ടേറെ വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ച സഹൃദയൻ . തൊടുപുഴയുടെ നിത്യ പരിചിതൻ..
.എല്ലാ മാ യിരുന്നു ശിവരാമൻസാർ. ആ നടത്തം നിലച്ചു. ഇനി ഓർമ്മകളിൽ
മാത്രം. തൊടുപുഴ സാഹിത്യവേദി,ഉപാസന കാവ്യകഥവേദി,
ദേശസേവിനി വായനശാല മണക്കാട്
: എന്നിവയുടെ സാരഥ്യം വഹിച്ചിരുന്നു..