Timely news thodupuzha

logo

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ

തൊടുപുഴ: തൊടുപുഴ പാലാ റോഡിനെയും, വെങ്ങല്ലൂർ കോലാനി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതി യോഗ്യതമാക്കി തുറന്നു കൊടുക്കണം എന്ന് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിന് നിവേദനം നൽകി.

ധാരാളം വ്യാപാര സ്ഥാപനങ്ങളും, ആശുപത്രി, സ്കൂൾ, കോൺവെന്റുകൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാൻ ഉള്ള വഴിയാണ് പ്രസ്തുത റോഡ്.

ഇതിനാവശ്യമായ പണം അനുവദിച്ചിട്ടുള്ളതാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്. പിഡബ്ല്യുഡിയുടെ അനാസ്ഥ മൂലമാണ് ഈ റോഡ് ഇനിയും തുറന്നു കൊടുക്കുവാൻ സാധിക്കാത്തത്.

റോഡിന്റെ പ്രവേശന കവാടത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും വെല്ലുവിളിയായി നിൽക്കുന്ന കെട്ടിടം അപകടാവസ്ഥയിലും ആണ്.

ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ എംഎൽഎയോട് ആവശ്യപ്പെട്ടു. തൊടുപുഴ മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ് മാരായ ഷെരീഫ് സർഗ്ഗo, കെ.പി ശിവദാസ്, ജോസ് തോമസ് കളരിക്കൽ, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ, ജഗൻ ജോർജ്, സന്തോഷ് കമൽ സ്റ്റുഡിയോ, നസീർ വി.എസ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *