തിരുവനന്തപുരം: റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം സെർവർ തകരാറ് മൂലം മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെട്ടതോടെ പ്രതിസന്ധിയിൽ. നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്. കേരളത്തിലെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാർഡുടമകളിൽ എഴുപത് ശതമാനം മാത്രമേ ഫെബ്രുവരിയിലെ റേഷൻ വാങ്ങിയിട്ടുള്ളൂ.
കടകളിലെത്തുന്നവരിൽ ചിലർ ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി അരി വാങ്ങുന്നുണ്ട്. ഇതിനിടയിൽ പലരും രജിസ്റ്റർ ചെയ്ത നമ്പർ മാറി പോയതിനെ തുടർന്ന് പ്രയാസത്തിലായി.