കൊച്ചി: എറണാകുളം പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ പുലർച്ചെ 2 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ട്രയൽ റൺ വൈകാനുള്ള കാരണം ജോലികൾ പൂർത്തിയാവാത്തതാണ്. 51 അടി താഴ്ചയിലുള്ള കിണറിൽ മോട്ടോർ സ്ഥാപിക്കുന്ന ജോലികൾ തുടരുകയാണെന്നും വാട്ടർ അതോരിറ്റി അറിയിച്ചു. ട്രയൽ റൺ എട്ട് മണിയോടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടർ അതോരിട്ടി വ്യക്തമാക്കി.