ആലപ്പുഴ: പഴവീട്ടിൽ ഗേറ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ-അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. തിങ്കളാഴ്ച ഗേറ്റ് അടക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്. ഗെയ്റ്റ് വീണ് തലക്കായിരുന്നു പരുക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു.
ഗേറ്റ് തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു






