തൊടുപുഴ: തൊടുപുഴ പോലീസ് സ്റ്റേഷന് കേരള പിറവി ദിന സമ്മാനമായി തുമ്പൂർമുഴി മാലിന്യ സംസ്കരണ യൂണിറ്റ് നൽകി
തൊടുപുഴ നഗരസഭ. ഇതോടെ പോലീസ് സ്റ്റേഷൻ സമ്പൂർണ്ണ മാലിന്യ മുക്തമാക്കി മാറ്റി നഗരസഭ. പോലീസ് സ്റ്റേഷൻ, ക്വാട്ടേഴ്സ്, ഡി.വൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴിയിൽ സംസ്കരിച്ച് വളമാക്കും, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കും കൈമാറും. ഇതോടെ സ്‌റ്റേഷനിലുണ്ടാകുന്ന മാലിന്യം പോലീസിന് തലവേദന അല്ലാതാകും.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തൊടുപുഴ പോലിസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമുഴി യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാർ കെ ദീപക് നിർവ്വഹിച്ചു.
ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ വൈസ്ചെയർപേഴ്സൻ
പ്രൊഫ. ജെസ്സി ആന്റണി, ക്ളീൻ സിറ്റി മാനേജർ ഇ.എം മീരാൻകുഞ്ഞ്, സി.ഐ റ്റി.ജി രാജേഷ്, സ്റ്റേഷൻ ഓഫീസർ വി.റ്റി ബിജു, എസ്.ഐ പി.കെ ബൈജു, കെ.എസ്.ഡബ്ല്യൂ.എം.പി ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കെ.എസ്.ഡബ്ല്യൂ.എം.പി എൻവയോൻമെന്റ് എക്സ്പെർട്ട് ഇ.എം സാലിഹ നന്ദി രേഖപ്പെടുത്തി.
പദ്ധതിയുടെ പരിസ്ഥിതിക സാമൂഹിക മാനേജ്‌മെന്റ് ഫ്രെയിം വർക്ക് പ്രവർത്തനങ്ങളുടെ ഭാഗമായി പോലിസ് സ്റ്റേഷൻ, ക്വാർട്ടേസ് എന്നിവടങ്ങളിലെ ഗുണഭോക്താക്കൾ, പദ്ധതിയുടെ തുടർനടത്തിപ്പും പരിപാലനവും നടത്തുന്ന ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർക്കായി മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസും, തുമ്പൂർമുഴി പരിപാലനം സംബന്ധിച്ച ക്ലാസും നടത്തുകയുണ്ടായി. ശ്രീ.അനീഷ് ബാബു സോഷ്യൽ എക്സ്പർട്ട്, ശ്രീ. സഹദേവൻ ആശാരി സെക്റ്ററൽ എക്സ്പേർട്ട് എന്നിവർ ക്ലാസുകൾ നയിച്ചു.





