ഇടുക്കി: യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്റ്റാര്‍ട്ടപ്പ് പിച്ചിങ്ങ് മത്സരം സംഘടിപ്പിക്കുന്നു. പിച്ച് കേരള എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ 15 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.എയ്റോസ്പേസ് ആന്റ് ഡിഫന്‍സ്, അഗ്രികള്‍ച്ചര്‍ ആന്റ് ലൈഫ് സയന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ക്ലൈമറ്റ്, കണ്‍സ്ട്രക്ഷന്‍, എജൂക്കേഷന്‍, ഫുഡ് പ്രോസസിങ്, ഹെല്‍ത് കെയര്‍, ഒഐ.ടി., മൊബിലിറ്റി, എനര്‍ജി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് പുതുസംരംഭക ആശയങ്ങള്‍ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തില്‍ pitchkerala @gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കാവുന്നതാണ്. നവംബര്‍ 30 ആണ് ഇ-മെയില്‍ ലഭിക്കേണ്ട അവസാന തിയതി. ഇതില്‍ നിന്നും വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ച് ജനുവരി രണ്ടാം വാരം തിരുവനന്തപുരത്ത് ഫൈനല്‍ മത്സരം നടക്കും. വിജയിക്കുന്നവര്‍ക്കായി മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് അതോടൊപ്പം വിദഗ്ദ്ധരില്‍ നിന്നുള്ള മെന്റര്‍ഷിപ്പ്, ഇന്‍കുബേഷന്‍ പിന്തുണ, മറ്റു ഫണ്ടിംഗിനുള്ള സഹായങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോൺ: – 8606008765.
യുവജനക്ഷേമ ബോര്‍ഡിന്റെ പിച്ച് കേരളയില്‍ പങ്കെടുക്കാന്‍ അവസരം





