Timely news thodupuzha

logo

Kerala news

സ്വർണ വില കുറഞ്ഞു

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന്(13/03/2024) പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 48,280 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞ്. 6035 രൂപയാണ് ഒരു ഗ്രാമിന്‍റെ ഇന്നത്തെ വില. ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനത്തിലേറെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

5000 കോടി നൽകാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതിയുടെ നിർദേശം പരിഗണിച്ച് 5000 കോടി അനുവദിക്കാമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. എന്നാൽ ഇത് കേരളം തള്ളുകയായിരുന്നു. നിബന്ധനകളോടെയാകും പണം അനുവദിക്കുക. കേരളത്തിന് 5000 കോടി ഈ മാസം നൽകാം. ‌ എന്നാൽ അടുത്ത സാമ്പത്തിക വർഷത്തെ ആദ്യത്തെ ഒമ്പത് മാസത്തെ വായ്പാപരിധിയിൽ നിന്നും ഈ തുക കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ 5000 കോടി പോരെന്നും, 10,000 …

5000 കോടി നൽകാമെന്ന് കേന്ദ്രം, 10,000 കോടി തന്നെ വേണമെന്ന് കേരളം Read More »

പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലം

മലപ്പുറം: പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുത്തത്. മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിന്‍റെ പാടുകൾ കാണുന്നില്ലെന്നും റിപ്പോർട്ട്‌ പറയുന്നു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ വച്ച് കുഴഞ്ഞു വീണ് മരിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് …

പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലം Read More »

മീനങ്ങാടി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കുടുക്കി

കൽപ്പറ്റ: വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്‍റെ വീടിന്‍റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചെവ്വാഴ്ച രാത്രി 9.15 ഓടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കടുവയെ താത്കാലികമായി സുൽത്താൻബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.

മൂവി റിവ്യൂ; അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌ സമർപ്പിച്ചു

കൊച്ചി: സിനിമ റിലീസ്‌ ചെയ്‌ത്‌ 48 മണിക്കൂർവരെ നിരൂപണത്തിനുൾപ്പെടെ നിയന്ത്രണം വേണമെന്നതടക്കമുള്ള നിർദേശവുമായി അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌ സമർപ്പിച്ചു. സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സിനിമ നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വാർത്താവിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു. റിവ്യൂ ബോംബിങ്ങിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ഐടി നിയമം, പകർപ്പവകാശ നിയമം എന്നിവ അനുസരിച്ച്‌ പൊലീസിന്‌ നടപടിയെടുക്കാമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. നെഗറ്റീവ്‌ റിവ്യൂകൾ സിനിമകളെ നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ‘ആരോമലിന്റെ ആദ്യപ്രണയം’ സിനിമയുടെ സംവിധായകൻ അടക്കമുള്ളവർ നൽകിയ ഹർജികളിലാണ്‌ ഹൈക്കോടതി നിയോഗിച്ച …

മൂവി റിവ്യൂ; അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ട്‌ സമർപ്പിച്ചു Read More »

ശബരി കെ – റൈസ് ഇന്ന് മുതൽ വിതരണം തുടങ്ങും

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക്‌ ഗുണനിലവാരമുള്ള അരി ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത്‌ വിതരണം തുടങ്ങും. സംസ്ഥാന സർക്കാർ സപ്ലൈകോവഴി ശബരി കെ – റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം പകൽ 12ന്‌ അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ അനിൽ അധ്യക്ഷനാകും. മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തും. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമായിരിക്കും വില. കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. …

ശബരി കെ – റൈസ് ഇന്ന് മുതൽ വിതരണം തുടങ്ങും Read More »

കെ.എസ്.ആർ.റ്റി.സി ഡ്രൈവിങ്ങ്‌ സ്‌കൂൾ: പദ്ധതി ആരംഭിക്കാൻ തയ്യാറായി വകുപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ്ങ്‌ സ്‌കൂളുകൾ ആരംഭിക്കാൻ പദ്ധതി. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.റ്റി.സി ചെയർമാനോട് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ നിർദേശം നൽകി. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ്ങ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കും. കെ.എസ്.ആർ.റ്റി.സിയിലെ വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിങ്ങ് പരിശീലനം ഈ …

കെ.എസ്.ആർ.റ്റി.സി ഡ്രൈവിങ്ങ്‌ സ്‌കൂൾ: പദ്ധതി ആരംഭിക്കാൻ തയ്യാറായി വകുപ്പ് Read More »

സ്കൂളുകളിൽ അടുത്ത വർഷം മുതൽ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി

തിരുവനന്തപുരം: നെൽകർഷകരിൽ നിന്ന്‌ സംഭരിക്കുന്ന ചമ്പാവ് അരി അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച്‌ അരിയാക്കി മാറ്റി നിലവിൽ റേഷൻകടകളിലൂടെ നൽകുന്നുണ്ട്. ഈ അരി സ്കൂൾ കുട്ടികൾക്ക് നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ആവശ്യമുള്ള അരി നൽകാൻ തയ്യാറാണെന്ന് ഭക്ഷ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ …

സ്കൂളുകളിൽ അടുത്ത വർഷം മുതൽ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി Read More »

മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ച മാത്രം ഉപഭോഗം 100 ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലെ വൈകീട്ട് ആറ് മുതല്‍ 10 മണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം 2023 ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി …

മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി Read More »

ഇടുക്കിയിലെ വന്യജീവി ആക്രമണം; കളക്ടറേറ്റിൽ യോ​ഗം ചേർന്നു

ഇടുക്കി: ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി കളക്ട്രേറ്റിൽ സര്‍വകക്ഷി യോഗം ചേർന്നു. ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ എം.പി, എം.എൽ എ മാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു. ഇടുക്കി ജില്ലയിൽ വന്യമൃഗ ആക്രമണം തടയുന്നതിന് ആർ ആർ ടി ടീമാന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനൊപ്പം ടീമിനെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടിയും , നിലവിലുള്ള രണ്ട് …

ഇടുക്കിയിലെ വന്യജീവി ആക്രമണം; കളക്ടറേറ്റിൽ യോ​ഗം ചേർന്നു Read More »

മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം നടത്തിയതിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ, അതിനെതിരെ കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചെയ്ത തെറ്റുകൾ ശരിയാണെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു. സമരം നടത്തിയതിന്‍റെ പേരില്‍ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നല്‍കിയ …

മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം Read More »

ബേപ്പൂരിൽ മൂന്നു വോട്ടർ തിരിച്ചറിയൽ കാർഡ് ലഭിച്ച സംഭംവം; തെരെഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്കു മൂന്നു വോട്ടർ തിരിച്ചറിയാൽ കാർഡ് ഉള്ളതായി കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്‍റേതാണ് നടപടി. രണ്ട് ഇലക്‌ടറൽ റഡിസ്ട്രേഷൻ ഓഫിസർമാർ(ഇആർഒ), ഒരു ബൂത്ത് ലവൽ ഓഫിസർ(ബിഎൽഒ) എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയത്.

കേരളത്തിന് പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാന്‍ സുപ്രീം കോടതി നിർദേശം

ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നൽകന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് …

കേരളത്തിന് പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാന്‍ സുപ്രീം കോടതി നിർദേശം Read More »

സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണ വില ഉയർന്നു തന്നെ. ഒരു ഗ്രാം സ്വർണത്തിന് 6075 രൂപയാണ് വിപണി വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 48,600 രൂപയായി. ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനത്തിലേറെ വർധനയാണ്സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. ദിവസേന സ്വന്തം റെക്കോഡുകൾ തിരുത്തിയാണ് സ്വർണം കുതിപ്പ് തുടർന്നിരുന്നത്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

ചേർത്തലയിൽ ചെറിയ പൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ

ചേർത്തല: കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. തുറവൂർ സ്വദേശിയായ അഖിലിനെയാണ്(28) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 2.3 കിലോ കഞ്ചാവ് കണ്ടെടുത്തു. അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം: മുസ്ലീം ലീ​ഗ് സുപ്രീം കോടതയിൽ ​ഹർജി നൽകി

മലപ്പുറം: സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. വിഷയം ചർച്ച ചെയ്യാൻ ലീഗിന്‍റെ അടിയന്തര യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാണക്കാട് ചേരും. അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ, മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന സമീപനം ശരിയല്ല. മുസ്ലിംകൾക്കും പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ലീഗ് ഹർജിയിൽ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ കോടതിയിലെ ഉറപ്പ് …

പൗരത്വ ഭേദഗതി നിയമം: മുസ്ലീം ലീ​ഗ് സുപ്രീം കോടതയിൽ ​ഹർജി നൽകി Read More »

പാലാ സെൻറ് തോമസ് കോളജിൽ അലുംനി അസ്സോസിയേഷൻറെ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണ സമ്മേളനവും 13ന്

പാലാ: സെൻറ് തോമസ് കോളജ് അലുംനി അസ്സോസിയേഷൻറെ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണ സമ്മേളനവും 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെൻറ് ജോസഫ് ഹാളിൽ വെച്ച് നടത്തുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. അലുംനി അസ്സോസിയേഷൻ പ്രസിഡൻറ് ഡിജോ കാപ്പൻ ആധ്യക്ഷ്യത വഹിക്കും. പ്രസിദ്ധ ചിന്തകനും പ്രഭാഷകനുമായ റവ. ഡോ. കെ.എം ജോർജ്, ജോർജ് തോമസ് കൊട്ടുകാപ്പള്ളി അനുസ്മരണപ്രഭാഷണം നിർവ്വഹിക്കും. കോളജിൻറെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് കുരീത്തടത്തിൻറെ സ്മരണക്കായി അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയിരിക്കുന്നതും …

പാലാ സെൻറ് തോമസ് കോളജിൽ അലുംനി അസ്സോസിയേഷൻറെ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണ സമ്മേളനവും 13ന് Read More »

കേരളത്തിൽ അതിശക്തമായ ചൂട്: വളർത്തു മൃഗങ്ങൾക്കും കരുതൽ വേണമെന്ന് കാലാവസ്ഥാ വകുപ്പ്

പാലക്കാട്: ചൂട് ക്രമാതീതമായി മുന്നോട്ട് പോകുമ്പോൾ മനുഷ്യർക്കൊപ്പം മൃ​ഗങ്ങളും നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. കറവപ്പശുക്കൾ, ആട്, കോഴി, പലതരം പക്ഷികൾ, വളർത്തുനായ്ക്കൾ, പൂച്ചകൾ, അലങ്കാര മീനുകൾ തുടങ്ങിയ ജീവികൾ ഭീഷണിയിലാണ്. നിർജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മൃഗങ്ങൾക്കിടയിൽ വ്യാപകമാണ്. ചൂട് വർധിച്ചതുമൂലം പക്ഷികളിലും മൃഗങ്ങളിലും വിശപ്പും പ്രതിരോധശേഷിയും കുറയും. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്ന് ധാതുലവണങ്ങൾ നഷ്ടമാകുന്നതിനാൽ വളർത്തുമൃഗങ്ങൾ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ ഇടവരുത്തും. വളർത്തു പക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമവും രോമം കൊഴിച്ചിലും കൂടുതലാകും. പക്ഷികളുടെ കാര്യത്തിൽ പ്രത്യേക …

കേരളത്തിൽ അതിശക്തമായ ചൂട്: വളർത്തു മൃഗങ്ങൾക്കും കരുതൽ വേണമെന്ന് കാലാവസ്ഥാ വകുപ്പ് Read More »

വന്ദേഭാരത്‌ മംഗലാപുരം വരെ: ഫ്ലാ​ഗ് ഓഫ് ഇന്ന്

തിരുവനന്തപുരം: മംഗലാപുരം വരെ നീട്ടുന്ന തിരുവനന്തപുരം – കാസർകോട്‌ വന്ദേഭാരതിന്റേയും കൊല്ലം – തിരുപ്പതി റൂട്ടിൽ പുതുതായി സർവീസ്‌ ആരംഭിക്കുന്ന ദ്വൈവാര എക്സ്പ്രസിന്റെയും ഫ്ലാഗ്‌ ഓഫ്‌ ചൊവ്വാഴ്‌ച്ച നടക്കുമെന്ന്‌ ഡിവിഷണൽ റെയിൽവെ മാനേജർ മനീഷ്‌ തപ്ലിയാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക്‌ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ്‌ മംഗലാപുരം വരെ നീട്ടിയത്‌. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് …

വന്ദേഭാരത്‌ മംഗലാപുരം വരെ: ഫ്ലാ​ഗ് ഓഫ് ഇന്ന് Read More »

കോതമം​ഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവറായ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കോതമം​ഗലം: മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി വിജിൽ പി.എൻ(41) ആണ് മരിച്ചത്. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും മാമലക്കണ്ടം ലോക്കൽ കമ്മിറ്റിയംഗവുമാണ് വിജിൽ. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. മാമലക്കണ്ടത്തു നിന്നും കോതമംഗലത്ത് ആശുപത്രിയിലേക്ക് വരുമ്പോളായിരുന്നു അപകടം. റോഡിന്റെ ഇടതുവശത്ത് നിന്നും എടുത്തുചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് …

കോതമം​ഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവറായ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു Read More »

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ചൂടിൽ വെന്തുരുകി കേരളം. ഇന്ന് നാല് ഡി​ഗ്രി വരെ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ഉയർന്ന താപനില 39°C വരെയും, കൊല്ലത്ത് 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില …

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് നൽകി കാലാവസ്ഥാ കേന്ദ്രം Read More »

സിനിമ തുടക്കം മുതൽ കാണാൻ കഴിഞ്ഞില്ല, തിയറ്ററുടമ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷൻ

മലപ്പുറം: തുടക്കം മുതൽ സിനിമ കാണാൻ അവസരം നിഷേധിച്ചതിന് തിയറ്ററുടമ പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷൻ വിധി. പെരിന്തൽമണ്ണ പ്ലാസ തിയറ്ററിനെതിരെ ഏലംകുളം സ്വദേശികളായ ശരത്ത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം. 2023 എപ്രിൽ 30ന് രാത്രി ഏഴിനുള്ള ‘പൊന്നിയൻ സെൽവൻ 2′ കാണാനായി വൈകിട്ട് 6.45നാണ് പരാതിക്കാർ തിയറ്ററിലെത്തിയത്. തിയറ്റർ വൃത്തിയാക്കുകയാണെന്ന് അറിയിച്ച് 10 മിനിറ്റ് കഴിഞ്ഞാണ് …

സിനിമ തുടക്കം മുതൽ കാണാൻ കഴിഞ്ഞില്ല, തിയറ്ററുടമ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷൻ Read More »

അതിരപ്പിള്ളിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദുരൂഹത

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി ഊരില്‍ കാടര്‍ വിഭാഗത്തിലുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ദൂരൂഹതയേറുന്നു. കൂടുതല്‍ പേർ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ആശുപത്രിയില്‍ ഡോക്ടര്‍മാരോടും ഇക്കാര്യം പെൺകുട്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ വേറെ ആരുമില്ലെന്ന് പ്രതി പറഞ്ഞതനുസരിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്. കേസിലെ പ്രതിയും മുന്‍ എസ് സി പ്രോമട്ടറുമായ യുവാവ് ഇപ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസിന്‍റെ അനാസ്ഥയുണ്ടെന്ന് ആരോപണമുണ്ട്. പ്രതിയെ തെളിവെടുപ്പിന് സംഭവ …

അതിരപ്പിള്ളിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദുരൂഹത Read More »

പെറുക്കികളെന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്; എം.എ ബേബി

കൊച്ചി: മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹനെന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ പെറുക്കികളെന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണെന്ന് എം.എ ബേബി. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് മഞ്ഞുമ്മൽ ബോയ്‌സെന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങളെന്നും കേരളസ്‌റ്റോറിയെന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹന്റെ കർസേവയെന്നും എം.എ ബേബി വ്യക്തമാക്കി പക്ഷെ, എനിക്കു പറയാനുള്ളത് ഇതാണ്. അതെ, ഞങ്ങൾ പെറുക്കികൾ ആണ്!(പണ്ട് കേശവദേവും കെടാമംഗലം …

പെറുക്കികളെന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്; എം.എ ബേബി Read More »

വയനാട്ടിൽ വന്യ ജീവി ആക്രമണം; 3 ആടുകളെ കൊന്നു

മീനങ്ങാടി: വയനാട്ടിലെ മീനങ്ങാടിയില്‍ വന്യമൃഗ ആക്രമണം. മൂന്ന് ആടുകളെ കൊന്നു. മൈലമ്പാടി പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെയും അപ്പാട് കൂപ്പില്‍ കാഞ്ചിയമ്മയുടെയും ആടുകളെയാണ് വന്യമൃഗം കൊന്നത്. ഞായര്‍ രാത്രിയും തിങ്കള്‍ പുലര്‍ച്ചെയുമായിരുന്നു ആക്രമണം. ശബ്ദം കേട്ട് പുറത്തിറങ്ങി ടോര്‍ച്ച് അടിച്ചപ്പോള്‍ കടുവ ഓടിപ്പോകുന്നത് കണ്ടതായി അപ്പാട്ടെ വീട്ടുകാര്‍ പറഞ്ഞു. കുര്യന്റെ ഒന്നും കാഞ്ചിയമ്മയുടെ രണ്ട് ആടുകളെയുമാണ് കൊന്നത്. ആക്രമിച്ചത് കടുവയാണോയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

പാലക്കാട് പന്നിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്കേറ്റു

പാലക്കാട്: വീയക്കുറിശ്ശിയിൽ പന്നിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്ക്. വീയക്കുറിശി സ്വദേശി പ്രജീശയുടെ മകൻ ആദിത്യനാണ് പരുക്കേറ്റത്. സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടാകുന്നത്. അതേസമയം, വയനാട് മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. മാലമ്പാടി കാവുങ്ങലില്‍ കുര്യന്റെ ആടിനേയും, അപ്പാട് കാഞ്ചിയുടെ ആടിനേയും ആട്ടിന്‍കുട്ടിയേയുമാണ് കൊന്നത്.

കോതമം​ഗലത്ത് സാമൂഹിക വിരുദ്ധർ കൃഷിയിടം നശിപ്പിച്ചതായി ആക്ഷേപം

കോതമംഗലം: ആസാം ചുരക്ക കൃഷി പരിചയപ്പെടുത്തി ശ്രദ്ധേയനായ യുവ കർഷകൻ്റെ കൃഷിയിടം ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചതായി ആക്ഷേപം. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്ട വിഭവമായ ഭീമൻ ആസാം ചുരക്ക വിളയിച്ച് ശ്രദ്ധേയനായ കോതമംഗലം, പല്ലാരിമംഗലം സ്വദേശി അജ്മൽ ഷാജഹാൻ്റെ അര ഏക്കറോളം വരുന്ന കൃഷിയിടമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. നാല് മാസം പ്രായമായ ചെടികളുടെ വള്ളികൾ കട ഭാഗത്ത് വച്ച് അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഒരു വിളവെടുപ്പ് കഴിഞ്ഞിരുന്നു. ആറ് മാസം കൂടി …

കോതമം​ഗലത്ത് സാമൂഹിക വിരുദ്ധർ കൃഷിയിടം നശിപ്പിച്ചതായി ആക്ഷേപം Read More »

ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസ്: ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായിരുന്നു. അറസ്റ്റു ചെയ്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജെയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. 13നു മുമ്പ് പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം ജെയ്സണെ കോളെജിൽ നിന്നും …

ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസ്: ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി Read More »

തലശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കണ്ണൂർ: നാലര പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിൽ തലശേരി – മാഹി ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഉദ്ഘാടനത്തിനു മുന്നോടിയായി തന്നെ ടോൾ പിരിവി ആരംഭിച്ചു. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്‌. ബൈപ്പാസിന്‍റെ ഉദ്ഘാടനം 11 …

തലശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും Read More »

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. എട്ട് മാസം പ്രായമായ റിമ ഫാത്തിമയാണ് മരിച്ചത്.

രാജ്യത്ത് നവജാത ശിശു മരണം കുറവ്‌ 
കേരളത്തിൽ

അടൂർ: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിന് കാരണം. ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അടൂർ ലൈഫ് ലൈൻ ആശുപത്രി ഏറെ മുന്നിലാണെന്നും വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, എം.എൽ.എമാരായ തിരുവഞ്ചൂർ …

രാജ്യത്ത് നവജാത ശിശു മരണം കുറവ്‌ 
കേരളത്തിൽ Read More »

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍

തിരുവനന്തപുരം: വടകര സീറ്റുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ തന്നെ വിളിച്ച് കരഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍. ഒരു കാരണവശാലും വടകരക്കില്ലെന്നു പറഞ്ഞാണ് ഷാഫി കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വടകരക്കില്ല, ഒന്ന് ഡല്‍ഹിയില്‍ ഇത് പറയണം. എന്നെ ഒഴിവാക്കണമെന്ന്’ ഷാഫി കരഞ്ഞുകൊണ്ട് പറഞ്ഞതായി രാഘവന്‍ വ്യക്തമാക്കി. രാത്രി ഒന്നര മണിക്കാണ് ഷാഫി വിളിച്ചത്. എന്നാല്‍ അക്കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് താന്‍ ഷാഫിയോട് പറഞ്ഞുവെന്നും രാഘവന്‍ പറഞ്ഞു. ഷാഫി പേടിക്കേണ്ടെന്നും വലിയ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കുമെന്നും രാഘവന്‍ …

ഒരു കാരണവശാലും വടകരക്കില്ല, ഡൽഹിയിൽ ഇത് അറിയിക്കണം, രാത്രി ഒന്നര മണിക്ക് ഷാഫി തന്നെ വിളിച്ച് കരഞ്ഞതായി എം.കെ രാഘവന്‍ Read More »

പട്ടിണി കിടക്കേണ്ടി വന്നാലും മലയാളി ബി.ജെ.പിയെ വിജയിപ്പിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

കൊട്ടാരക്കര: ഫെഡറൽ സംവിധാനത്തെ തകർത്ത് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ഭയപ്പെടുത്തി ജനങ്ങളെ ബി.ജെ.പിക്ക് അനുകൂലമാക്കാം എന്നുള്ളത് വെറും സ്വപ്നനമാണെന്ന് ​കേരള കോൺഗ്രസ്‌ ബി ചെയർമാനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍. പട്ടിണി കിടന്നു മണ്ണുവാരി തിന്നേണ്ടിവന്നാലും മലയാളി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ ബി മാവേലിക്കര, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ നേതൃത്വ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ നന്ദിയില്ലാത്തവരാണ്, പത്മജയുടെ പിതൃത്വത്തെ ചോദ്യംചെയ്തപ്പോൾ മിണ്ടാതിരുന്ന കോൺഗ്രസുകാർ കരുണാകരന്റെ ആത്മാവിനോട് കാണിച്ച വഞ്ചനയാണ്. …

പട്ടിണി കിടക്കേണ്ടി വന്നാലും മലയാളി ബി.ജെ.പിയെ വിജയിപ്പിക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ Read More »

കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ്; വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നുതായി അയല്‍വാസി

ഇടുക്കി: വിജയനും കുടുംബവും ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നതായി അയല്‍വാസി. നിതീഷ് ഒപ്പം കൂടിയത് ഇത് മുതലെടുത്തെന്ന് റ്റി.ജി ഡാര്‍ളി മാധ്യമങ്ങളോട് പറഞ്ഞു. കട്ടപ്പന കൊലക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് വരുന്നതിന് മുമ്പ് കുടുംബം അയല്‍ക്കാരുമായി നല്ല ബന്ധത്തിൽ ആയിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച്‌ റെക്കോഡിട്ട ആഷിമോളും ബിബിൻ ജോയിയും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടും മെയ്‌ക്കരുത്തുകൊണ്ടും തോൽപ്പിച്ച്‌ മുന്നേറുകയാണ്‌. തിരുവനന്തപുരം ബാലരാമപുരത്തെ ജിംട്രെയ്‌നർ ആസിഫ് അലിയുടെ കീഴിൽ പരിശീലിക്കുന്ന ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ഒരുപോലെ. സംസ്ഥാന ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ റെക്കോഡ്‌ നേടിയ ആഷിമോൾ എറണാകുളം പറവൂർ സ്വദേശിയാണ്‌. സീനിയർ 47 കെജി വിഭാഗത്തിൽ സ്ക്വാട്ട്, ബെഞ്ച്പ്രസ്, ഡെഡ് ലിഫ്റ്റ് ഇനങ്ങളിലും ആകെ ഉയർത്തിയ ഭാരത്തിലുമാണ്‌ റെക്കോഡ്‌. മൂന്നിലുമായി …

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും Read More »

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം, യുവാവിന് പരിക്കേറ്റു

ചാലക്കുടി: മലക്കപ്പാറ ആദിവാസി ഊരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവാവിന്റെ നെഞ്ചിനും കാലിനും പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. അടിച്ചില്‍തൊട്ടി ആദിവാസി ഊരിലാണ് ആക്രമമണമുണ്ടായത്. അടിച്ചില്‍ത്തൊട്ടി ഊരില്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 15 നാണ് അടിച്ചില്‍തൊട്ടിയില്‍ ആദിവാസിയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയത്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഊരിലെ താമസക്കാരനായ ശിവന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. തലേ ദിവസം രാത്രി ശിവന്‍ വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാര്‍ പിറ്റേ …

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം, യുവാവിന് പരിക്കേറ്റു Read More »

പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് അപകടം; വയനാട്ടിൽ ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് അപ്പപ്പാറയില്‍ പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്ക്. അസംകാരനായ ജമാല്‍ ആണ് മരിച്ചത്. ജല്‍ജീവന്‍ മിഷന് തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്.

കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി

തൊടുപുഴ: ഇടുക്കി പ്രസക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.പി.ഗോപിനാഥിന്റെ 16-ാമതു അനുസ്മരണവും അവാര്‍ഡ് ദാനവും 11നു പ്രസ്‌ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.ഗോപിനാഥിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 2024-ലെ മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി. 2023 നവംബറില്‍ മനോരമ സണ്‍ഡേ സപ്ലിമെന്റില്‍  പ്രസിദ്ധീകരിച്ച ആനയും ഷബ്‌നയും ഒരു സ്‌നേഹചങ്ങല എന്ന ഫീച്ചറിനാണ് അവാര്‍ഡ്. രാവിലെ 11.30നു ചേരുന്ന സമ്മേളനത്തില്‍  പോലീസ് മുന്‍ ഐജി എസ്.ഗോപിനാഥ് ഐപിഎസ് …

കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി Read More »

സിദ്ധാർത്ഥന്‍റെ ആത്മഹത്യ: രണ്ട് പേർ കൂടി അറസ്റ്റിലായി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും ഇവരും പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. അതേസമയം, സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതായും …

സിദ്ധാർത്ഥന്‍റെ ആത്മഹത്യ: രണ്ട് പേർ കൂടി അറസ്റ്റിലായി Read More »

തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍, 8 വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്. വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികാളെ കണ്ടെത്തുന്നതിന് 7 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസും …

തൃശൂരില്‍ കാണാതായ കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി Read More »

ഏബ്രഹാമിന്‍റെ 2 മക്കൾക്കും താത്കാലിക ജോലി നൽകുമെന്ന് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രാഹാമിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. രണ്ടു മക്കൾക്കും താത്കാലിക ജോലി നൽകുമെന്നും ഏപ്രിൽ ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങളിൽ ഒരാളുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന് ഏബ്രഹാമിന്‍റെ മകനായ ജ്യോതിഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂരാച്ചുണ്ട് ടൗണിൽവച്ചു …

ഏബ്രഹാമിന്‍റെ 2 മക്കൾക്കും താത്കാലിക ജോലി നൽകുമെന്ന് എ.കെ ശശീന്ദ്രൻ Read More »

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്‍റെ കുടുംബം

തിരുവനന്തപുരം: ആൾക്കുട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്റിനറി കോളെജിൽ തൂങ്ങിമരിച്ച വിദ്യാർതി ജെ.എസ്. സിദ്ധാർഥന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുക. കൂടാതെ ഡീൻ, അസി. വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും. അതേസമയം , വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗത്തിൽ സിദ്ധാർഥന്‍റെ മരണം ചർച്ചയാവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ആർജെഡിയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. സമാന സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ വിദ്യാർഥി …

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്‍റെ കുടുംബം Read More »

കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 39 സീറ്റുകളാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റിലും സ്ഥാർഥികളെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. തൃശൂരിൽ കെ മുരളീധരനും മത്സരിക്കും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത് കേരളത്തിലെ സ്ഥാനാർഥികൾ: തിരുവനന്തപുരം ശശി തരൂർ, ആറ്റിങ്ങൽ അടൂർ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേൽ …

കോൺഗ്രസിൻറെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു Read More »

ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണമെന്ന് ജി.എസ്.റ്റി കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ടു തട്ടിലുള്ള നികുതി വേണമെന്ന് ജി.എസ്.റ്റി കമ്മിഷണറുടെ ശുപാർശ. ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉത്പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയത്. വീര്യം കുറഞ്ഞ മദ്യ നിർമാണമെന്ന ആവശ്യവുമായി നിരവധി മദ്യ കമ്പനികളാണ് സർക്കാരിനെ സമീപിച്ചിട്ടുള്ളത്. കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനവും 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനവുമാണ് …

ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണമെന്ന് ജി.എസ്.റ്റി കമ്മിഷണർ Read More »

സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 48,600 രൂപയിലെത്തി. വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. മൂന്നാഴ്ചയ്ക്കിടെ 3,000 രൂപയിലധികമാണ് ഉയര്‍ന്നത്.

ട്രെയിനിൽവെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം: തൃശൂരിൽ കോളെജ് അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: ട്രെയിനിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളെജ് അധ്യാപകൻ അറസ്റ്റിൽ. പട്ടാമ്പി ഗവ സംസ്കൃത കോളെജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദർശനം വീട്ടിൽ പ്രമോദ് കുമാർ(50) ആണ് അറസ്റ്റിലായത്. മംലഗാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറത്തു നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കേന്ദ്രസർക്കാറിന്​ അനുകൂല വിധി പറഞ്ഞ ന്യായാധിപൻമാർക്ക് പുതിയ നിയമനങ്ങൾ; അഡ്വ. പ്രശാന്ത് ഭൂഷൺ

കോട്ടയം: വിരമിക്കുന്ന ന്യായാധിപൻമാർക്ക്​ അതിവേഗത്തിൽ പുതിയ നിയമനങ്ങൾ നൽകുന്നത്​ ജുഡീഷ്യറിയുടെ നിഷ്‌പക്ഷത ഇല്ലാതാക്കുമെന്ന്​ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. നിർണായക കേസുകളിൽ കേന്ദ്രസർക്കാറിന്​ അനുകൂലമായി വിധി പറഞ്ഞ പല ന്യായാധിപൻമാർക്കും പുതിയ നിയമനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്വതന്ത്ര ജഡ്‌ജിമാരെ നിയമിക്കാതിരിക്കാനും കേന്ദ്രസർക്കാർ ഇടപെടുന്നു. മുസ്​ലിം ജഡ്‌ജിമാർ നിയമിക്കപ്പെടുന്നില്ല. ജഡ്​​ജിമാരെ അന്വേ ഷണ ഏജൻസികളുടെ നിരീക്ഷത്തിലാക്കി ഭയപ്പെടുത്തി സർക്കാറിന്​ അനു കൂലമായി വിധികൾ രൂപപ്പെടുത്തുകയാണ്‌. ജുഡീഷ്യറി പൂർണമായും അഴിമതിമുക്​തമാണെന്ന്​ പറയാനാകില്ല. നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ …

കേന്ദ്രസർക്കാറിന്​ അനുകൂല വിധി പറഞ്ഞ ന്യായാധിപൻമാർക്ക് പുതിയ നിയമനങ്ങൾ; അഡ്വ. പ്രശാന്ത് ഭൂഷൺ Read More »

‌വടകരയിൽ കോൺഗ്രസ്സ് – ബി.ജെ.പി പാക്കേജ്‌: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: വടകരയിൽ കോൺഗ്രസ്‌ ബിജെപി സഖ്യ നീക്കമെന്ന്‌ മന്ത്രി എം.ബി രാജേഷ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിലിനെ ബി.ജെ.പി സഹായിക്കുമെന്ന് എം.ബി രാജേഷ് പറഞ്ഞു. വടകരയിൽ യു.ഡി.എഫിനെ സഹായിക്കുന്ന ബി.ജെ.പിക്ക് പാലക്കാട് സഹായം തിരിച്ച് നൽകും. നേമത്തിന് ശേഷം ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും എം.ബി രാജേഷ് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ തവണ എൽ.ഡി.എഫിന് കിട്ടുമായിരുന്ന വോട്ടുകൾ കൂടി ലഭിച്ചാണ് ഷാഫി പറമ്പിൽ കഷ്‌ടിച്ച് ജയിച്ചത്. പാലക്കാട് കോൺഗ്രസ് ബി.ജെ.പിയെ സഹായിച്ചാൽ, സീറ്റ് …

‌വടകരയിൽ കോൺഗ്രസ്സ് – ബി.ജെ.പി പാക്കേജ്‌: മന്ത്രി എം.ബി രാജേഷ് Read More »

ചില ട്രെയിനുകൾ ഇന്നു മുതൽ റദ്ദാക്കി

പാലക്കാട്‌: ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും. ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കി, കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കി, നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കി, ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കി. കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി …

ചില ട്രെയിനുകൾ ഇന്നു മുതൽ റദ്ദാക്കി Read More »

കുറ്റിപ്പുറം കഴുത്തല്ലൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കുറ്റിപ്പുറം: ട്രെയിൻ തട്ടി യുവാവ് മരിച്ചു. വളാഞ്ചേരി മീമ്പാറ സ്വദേശി ജിജിഎസ് വീട്ടിൽ മൻസൂറിൻ്റെ മകൻ റിഹാസ് ജെറിൻ (39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെ കഴുത്തല്ലൂർ ഭാഗത്ത് വെച്ചാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐ.ടി വിദഗ്ധനായ റിഹാസ് ജെറിൻ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മാതാവ്: റൈഹാന.