സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത അറിഞ്ഞ് എ.കെ.ജി സെൻററിൽ പതാക താഴ്തി കെട്ടി; ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി
തിരുവനന്തപുരം: പാർട്ടിയിലെ ധീരനായ നേതാവ് സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത അറിഞ്ഞതിനു പിന്നാലെ അദ്ദേഹം കേരളത്തുമ്പോഴോക്കെ വരാറുള്ള എ.കെ.ജി സെൻററിലേക്ക് നിരവധി നേതാക്കളാണ് എത്തിച്ചേരുന്നത്. സി.പി.എം ജനറൽ സെക്രട്ടറിയുടെ ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. വിയോഗ വാർത്തയറിഞ്ഞ് പാർട്ടി പതാക താഴ്തി കെട്ടി. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് 3.03ടെ ആയിരുന്നു അന്ത്യം. കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച എയിംസ് മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം വെള്ളിയാഴ്ച …