Timely news thodupuzha

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ വാദം പുറത്തായി. വിധി പ്രസ്താവം ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിൻറെ അറസ്റ്റ് തടയണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ‍്യപ്പെട്ടത്. രാഹുലിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചും രാഹുലിനായി തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. വ‍്യാഴാഴ്ച രാഹുൽ ഒളിവിൽ പോയിട്ട് എട്ട് ദിവസം പിന്നിടുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *