തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ ….
തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണശാലകള്‍ പൂട്ടി. മുതലക്കോടത്തെ ടുഡേയ്സ് കുബ്ബൂസ്, മങ്ങാട്ടുകവല നാലുവരി പാതയിലെ ഫര്‍സി അറബിക് കഫേ എന്നിവയാണ് ഇന്നലെ മാത്രം പൂട്ടിയത്.നേരത്തെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പ്രധാനമന്തി തൊടുപുഴയില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഫര്‍സി അറബിക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഫര്‍സി അറബിക് കഫേയ്ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രണ്ടാഴ്ച മുമ്പ് ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഈ ഹോട്ടല്‍ തുറന്നത്. …