ശബരിമല :ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി .സന്നിദാനത്തും മരക്കൂട്ടത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇവർ പരിശോധന നടത്തി
ഹെൽത്ത് ഡിപ്പാർട്ടമെന്റ് ,സർവേ ,സിവിൽ സപ്ലൈസ് ,ലീഗൽ മെട്രോളജി വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിശോധന .നിയമ ലംഘനം നടത്തിയവർക്ക് നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ .ശ്രീകുമാർ ,എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ .ഗോപകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി .വിവിധ വകുപ്പുകളിലെ മുപ്പതോളം ഉദ്യോഗസ്ഥരും പങ്കെടുത്തു
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭക്തി ഗാനസുധയും നടന്നു .