Timely news thodupuzha

logo

Month: September 2024

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന്(02/09/2024) പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,360 ൽ എത്തി. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണ വില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണ വില കുതിച്ചത്.

നീ പ്രാർത്ഥനയാണ്, രചന: ആൻ്റണി പുത്തൻപുരയ്ക്കൽ

ഇവിടെ, ഇപ്പോൾ നീവ്യക്തമായും പൂർണ്ണമായുംസന്നിഹിതണണങ്കിൽ,നീ പ്രാർത്ഥന തന്നെയാണ്. ഹൃദയത്തിന്റെ ആഴവുംവാക്കുകളുടെ മൗനവുംനിശബ്ദതയിലെ അനുഭൂതിയുംനീ അറിയുമ്പോൾ, നീ പ്രാർത്ഥനയാണ്. മൊഴികൾക്കതീതമായ സംഗീതത്തെ,പ്രണയത്തിന്റെ വീണയിലുണരുമ്പോൾ,സ്വരമാകുന്ന ജീവിതത്തിന്റെ നാദങ്ങളിൽനീ പ്രാർത്ഥനതന്നെയാണ്. എപ്പോഴെല്ലാം നിൻ്റെ കണ്ണുകളിൽമറ്റുളളവർക്കു വേണ്ടിയുള്ള കരുതലിന്റെതിളക്കം അഴകാർന്നുനിൽക്കുന്നുവോ,അപ്പോഴെല്ലാം, നീ പ്രാർത്ഥനയാണ്. വാക്കുകൾ പരാജയപ്പെടുന്നിടത്ത്,നിന്റെ മൃദുലമായ സ്നേഹതലോടൽ,വേദനകളെ ആശ്വാസമാക്കി മാറ്റുന്നുവോ,അപ്പോഴെല്ലാം, നീ പ്രാർത്ഥനയാണ്. നിന്റെ ഇന്നലെകളിലെ വിസ്മയങ്ങൾ,നിൻ്റെ മനോമുകുരത്തിൽ പെയ്തിറങ്ങുമ്പോൾ,നിന്റെ ചുംബനത്താൽ ഉണരുന്ന തണുപ്പ്മറ്റൊന്നുമല്ല, അതു പ്രാർത്ഥനയാണ്. മഴത്തുള്ളികൾ സൂര്യകിരണങ്ങളാൽ,മഴവില്ലുകൾ വരച്ചിടും പോലെ,നിന്നിൽ തുടിക്കുന്ന ശാന്തിയുടെ നിറഭേദങ്ങൾനിന്നിലെ പ്രാർത്ഥനതന്നെയാണ്. നിന്റെ ഹൃദയ …

നീ പ്രാർത്ഥനയാണ്, രചന: ആൻ്റണി പുത്തൻപുരയ്ക്കൽ Read More »

തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴ: 19 പേർ മരിച്ചു

ന്യൂഡൽഹി: തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയിൽ വന്‍ നാശനഷ്ടം. കനത്തമഴയില്‍ 19 പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. തെലങ്കാനയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണം റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു. ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. അയല്‍സംസ്ഥാനമായ തെലങ്കാനയിലും കനത്ത …

തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴ: 19 പേർ മരിച്ചു Read More »