Timely news thodupuzha

Month: August 2025

തൊടുപുഴയിൽ തേക്ക് തടി മുറിച്ച് കടത്തിയതായി പരാതി

തൊടുപുഴ: വിമുക്തഭടന്റെ പുരയിടത്തിൽ നിന്ന 30 ഇഞ്ച് വലിപ്പമുള്ള തേക്ക് തടി മുഖിച്ച് കടത്തിയതായി പരാതി. കാഞ്ഞിരമറ്റം കരുനാട്ട് ഹരിയാണ് ഭാര്യ ലതികയുടെ പേരിൽ ഉള്ള ആലക്കോട് പാലപ്പിള്ളിയിലുള്ള എഴ് സെന്റ് പുരയിടത്തിൽ നിന്ന് 30ആം തിയതി മോഷണം നടന്നതായി തൊടുപുഴ പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം നടത്തി വരുന്നു. 10000 രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു.

ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ആകാശ് ദീപിൻറെ പെരുമാറ്റത്തെ വിമർശിച്ച് പോണ്ടിങ്ങ്

ഓവൽ: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ഇന്ത‍്യൻ പേസർ ആകാശ് ദീപിൻറെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്ങ്. ഇന്ത‍്യക്കെതിരേ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച് ക്രോളിയും ഡക്കറ്റും ചേർന്ന് മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന് നൽകിയിരുന്നത്. എന്നാൽ മത്സരത്തിൻറെ 12.5 ഓവറിൽ ആകാശ് ദീപ് എറിഞ്ഞ പന്ത് റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച ഡക്കറ്റിൻറെ ശ്രമം പാളുകയായിരുന്നു. പുറത്തായതിനു പിന്നാലെ ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്ന ഡക്കറ്റിൻറെ …

ബെൻ ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ആകാശ് ദീപിൻറെ പെരുമാറ്റത്തെ വിമർശിച്ച് പോണ്ടിങ്ങ് Read More »

ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന; എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും

ബാം​ഗ്ലൂർ: ധർമസ്ഥല കേസിൽ എസ്ഐടി സംഘം ഉദ്യോഗസ്ഥനായ മഞ്ജുനാഥ് ഗൗഡക്കെതിരായ ആരോപണത്തിൽ അന്വേഷം നടത്തുമെന്ന് എസ്ഐടിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സാക്ഷിയെ പരാതി പിൻവലിപ്പിക്കാനായി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സാക്ഷിയുടെ അഭിഭാഷകരിലൊരാളാണ് പരാതി നൽകിയത്. സമ്മർദം മൂലമാണ് താൻ പരാതി നൽകിയതെന്ന് സാക്ഷിയെകൊണ്ട് പറയിപ്പിച്ച് അത് മൊബൈലിൽ റെക്കോഡ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സാക്ഷിയെ അറസ്റ്റു ചെയ്യുമെന്നും ജയിലിൽ കിടക്കുമെന്നും മഞ്ജുനാഥ ഗൗഡ ഭീഷണിപ്പെടുത്തിയായാണ് പരാതിയിലുള്ളത്. അതേസമയം, ധർമസ്ഥലയിൽ അഞ്ചാം ദിവസവും തെരച്ചിൽ …

ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന; എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും Read More »

കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: നിർബന്ധിത മതപരിവർത്തനവും മനുഷ‍്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന‍്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസ് റദ്ദാക്കണമെന്ന് തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ജാമ‍്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ അവർക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്നും ക്രൈസ്തവരായ യുവതികളെ ആശുപത്രിയിലെ ജോലിയ്ക്ക് വേണ്ടി കൊണ്ടുപോയ കന‍്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒൻപത് ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷമാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ പ്രീതി മേരി …

കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് Read More »

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു

റായ്പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി 9 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്‌. മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. …

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു Read More »

പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പാലക്കാട്: നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻ പേട്ട ജംഗ്ഷനിലാണ് സംഭവം. വഴിയിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം. ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. നാട്ടുകാർ സംഭവം കണ്ട് ഓടിക്കൂടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്. തൂടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, …

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് Read More »

പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബി.ജെ.പി

റായ്പൂർ: കോൺഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഢ് ബി.ജെ.പി. മതപരിവർത്തകരെയും മനുഷ്യക്കടത്ത് നടത്തുന്നവരെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പരിഹാസം. കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഭൂപേഷ് ബാഗൽ എന്നിവരുടെ ചിത്രം എക്സിൽ പങ്കുവച്ചു കൊണ്ടായിരുന്നു പരിഹാസം. സംഭവം വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു. അതേസമയം, കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇതോടെ കന്യാസ്ത്രീകൾക്ക് …

പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബി.ജെ.പി Read More »

മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നലം കാക്കും സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്ത് എം.കെ സ്റ്റാലിൻ

ചെന്നൈ: ജീവിച്ചിരിക്കുന്നവരുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകരുതെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നലം കാക്കും സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്ത് തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സമഗ്ര ആരോഗ‍്യ പരിശോധന പദ്ധതിയാണ് നലം കാക്കും സ്റ്റാലിൻ. അതേസമയം സർക്കാരിൻറെ നടപടി കോടതിയലക്ഷ‍്യമാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ജീവിച്ചിരിക്കുന്നവരുടെ പേരുകൾ സർക്കാർ പദ്ധതികൾക്ക് നൽകേണ്ടെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പൊടുവിച്ചത്. സർക്കാർ പദ്ധതികൾക്ക് നേതാക്കളുടെ പേര് …

മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നലം കാക്കും സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്ത് എം.കെ സ്റ്റാലിൻ Read More »

പൂനെയിൽ വ്യായാമത്തിന് പിന്നാലെ 37കാരൻ കുഴഞ്ഞ് വീണ് മരിച്ചു

പുനെ: വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ച 37കാരൻ ജിമ്മിൽ കുഴഞ്ഞ് വീണ് മരിച്ചു. പുനെയിയിലെ പിംപ്രി – ചിഞ്ച്‌വാദിൽ വെള്ളിയാഴ്ചയാണ് സംഭവം. മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. ജിമ്മിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വ്യായാമത്തിനിടെ ക്ഷീണം തോന്നിയ മിലിന്ദ് വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു.

കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നതെന്നും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സിനിമ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തെ അപകടത്തിൽപെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല. ഒരു തരത്തിലും കലയ്ക്കുള്ള അംഗീകാരമായി ഇതിനെ കണക്കാക്കാൻ കഴിയില്ല. രാജ്യത്തിൻറെ മതനിരപേക്ഷത തകർത്ത് അതിന് പകരം വർഗീയത സ്ഥാപിക്കാനും ചലച്ചിത്ര …

കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ വിമർശനവുമായി മുഖ്യമന്ത്രി Read More »

ഹിമാചൽ പ്രദേശിലെ നിരന്തരമായ പ്രകൃതി ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ നിരന്തരമായ പ്രകൃതി ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കാര്യങ്ങൾ ഇങ്ങനെ മാറ്റമില്ലാതെ പോകുകയാണെങ്കിൽ ഭൂപടത്തിൽ നിന്ന് വൈകാതെ ഹിമാചൽ പ്രദേശ് മാഞ്ഞു പോകുമെന്നും കോടതി പറഞ്ഞു. മോശം അവസ്ഥയിൽ നിന്ന് വളരെ മോശം അവസ്ഥയിലേക്കാണ് ഹിമാചൽ ഇപ്പോൾ എത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് പ്രകടമാണെന്നു മാത്രമല്ല ഭയാനകമായ ആഘാതങ്ങളും നൽകിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വരുമാനമുണ്ടാക്കുന്നതോടെ എല്ലാമായി എന്നു കരുതെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് പറയാൻ ആഗ്രഹിക്കുകയാണ്, കാലാവസ്ഥയെയും പരിസ്ഥിതിയെയും കുരുതി കൊടുത്തു കൊണ്ടല്ല …

ഹിമാചൽ പ്രദേശിലെ നിരന്തരമായ പ്രകൃതി ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി Read More »

രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്

റായ്പൂർ: ബിജെപി സംസ്ഥാന അധ‍്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. ബാംഗ്ലൂരിൽ‌ നിന്നും 10 മണിയോടെ അദ്ദേഹം റായ്പൂർ വിമാനത്താവളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. ഛത്തിസ്ഗഢ് ആഭ‍്യന്തരമന്ത്രിയെയും, മുഖ‍്യമന്ത്രിയെയും ദുർഗിലെ ജയിലിൽ കഴിയുന്ന മലയാളി കന‍്യാസ്ത്രീയെയും അദ്ദേഹം കാണുമെന്നാണ് വിവരം. അതേസമയം തൃശൂർ അതിരൂപതാ ആർ‌ച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കഴിഞ്ഞ ദിവസം രാജീവ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശത്തെത്തുടർന്നാണ് രാജീവ് കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

ചാലാശ്ശേരി കുമ്പുക്കൽ മാത്യു ജോസഫ് നിര്യാതനായി

ചാലാശ്ശേരി: കുമ്പുക്കൽ മാത്യു ജോസഫ്(കുട്ടിചേട്ടൻ – 101) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച(3/8/2025) ഉച്ചക്ക് 2.30ന് ചാലാശ്ശേരി സെൻ്റ് പയസ് പള്ളിയിൽ. ഭാര്യ പരേതയായ മേരി പുലിക്കുന്നേൽ മുട്ടം കുടുംബാംഗം. മക്കൾ: പരേതയായ മേരി, മാത്യു, ഔസേപ്പച്ചൻ, സൻസിലാവോസ്, സണ്ണി, ബേബി, ജാൻസി, തോമസ്, മാനുവൽ. മരുമക്കൾ: പരേതനായ തോമസ്(വെള്ളിമൂഴയിൽ), പരേതയായ എൽസി, അടപ്പൂര്(കരിമണ്ണൂർ),ലൂസി, കാഞ്ഞിരതിങ്കൽ(എഴുമുട്ടം), ഷാലി, മൂക്കൻതോട്ടം(ആലക്കോട്), ലിജി, തോട്ടകര(മുളപ്പുറം), ജോസ്, ഇല്ലന്തിക്കുന്നേൽ(രാമപുരം), സിനി, കൊട്ടാരത്തിൽ(തലയനാട്), ജിജി, പന്നാരക്കുന്നേൽ(പൈങ്ങോട്ടൂർ).

നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ചു

ന്യൂഡൽഹി: നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരം നൽകിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു. യെമനുമായി നയതന്ത്ര ബന്ധമില്ലെന്നത് ഉൾപ്പെടെയുള്ള നാല് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അനുമതി നിഷേധിച്ചത്. സുരക്ഷാ സാഹചര്യം ദുർബലമാണ്, പ്രതിനിധികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർ ചർച്ചകൾക്കായി പ്രതിനിധികളെ യെമനിലേക്ക് അയക്കാൻ അനുമതി വേണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ആക്ഷൻ കൗൺസിലിൻറെ ഭാഗമായി പ്രവർത്തിക്കുന്ന മൂന്ന് പേർ, ചർച്ചയ്ക്ക് മേൽനോട്ടം വഹിക്കുന്ന …

നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ചു Read More »

പീഡന കേസിന് പിന്നാലെ വേടൻ ഒളിവിൽ

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിൽ പോയതായി വിവരം. വേടൻറെ തൃശൂരിലെയും കൊച്ചിയിലേയും വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തി. തൃശൂരിലെ വീട്ടിൽ നിന്നും പൊലീസ് വേടൻറെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേടനുവേണ്ടി വ്യാപക തെരച്ചിൽ നടക്കുകയാണ്. നിലവിൽ വേടൻ്റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വേടൻ ഹൈക്കോടതിയിൽ സമർപ്പിട്ട മുൻകൂർ‌ ജാമ്യ ഹർജിയിൽ ഓഗസ്റ്റ് 18 നാവും കോടതി വിധി പറയുക. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണങ്ങൾ …

പീഡന കേസിന് പിന്നാലെ വേടൻ ഒളിവിൽ Read More »

തൃശൂർ മലക്കപ്പാറയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. താൽക്കാലിക ഷെഡ്ഡിൽ കയറിയ പുലി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുഞ്ഞിൻറെ തലയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ ന​ഗരസഭ ബസ് സ്റ്റാൻഡിൻ്റെ കവാടത്തിൽ നാളുകളായി തകർന്നുകിടന്നിരുന്ന ഇരുമ്പ് ഗ്രില്ല് നന്നാക്കിയതിനു പിന്നാലെ വീണ്ടും തകർച്ചയിൽ

തൊടുപുഴ: നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൻ്റെ കവാടത്തിലെ ഇരുമ്പ് ഗ്രില്ല് തകർന്നിട്ട് നാളെറെയായി. യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. കണ്ണൊന്ന് തെറ്റിയാൽ ഇരുമ്പ് ഗ്രില്ലിൻ്റെ ഇടയിൽ കാൽ കുടുങ്ങുമായിരുന്നു. വിബിസി ന്യൂസ്‌ അടക്കമുള്ള മാധ്യമങ്ങൾ അപകട കെണിയൊരുക്കുന്ന ഗ്രില്ലിനെക്കുറിച്ച് വാർത്ത നല്കിയിരുന്നു. ഇതോടെ അധികൃതർ എത്തി തകർന്ന് കിടക്കുന്ന ഗ്രില്ല് നന്നാക്കുവാൻ നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച ഗ്രില്ല് നന്നാക്കി. ബുധനാഴ്ച വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ചു. കൊണിയൊരുക്കിയിരുന്ന ഇരുമ്പുഗ്രില്ല് നന്നാക്കിയല്ലോ എന്നോർത്ത് യാത്രക്കാരും സന്തോഷിച്ചു. നന്നാക്കിയ ഇരുമ്പു ഗ്രില്ലിൻ്റെ …

തൊടുപുഴ ന​ഗരസഭ ബസ് സ്റ്റാൻഡിൻ്റെ കവാടത്തിൽ നാളുകളായി തകർന്നുകിടന്നിരുന്ന ഇരുമ്പ് ഗ്രില്ല് നന്നാക്കിയതിനു പിന്നാലെ വീണ്ടും തകർച്ചയിൽ Read More »

തൊമ്മൻകുത്തിൽ കൊലുസ്സ് മോഷണം പോയി, സമീപത്തെ വീട്ടിലും മോഷണ ശ്രമം

തൊമ്മൻകുത്ത്: ചിരപറമ്പിൽ ഷാമോന്റെ മകൾ അനിതയുടെ കാലിൽ കിടന്ന 2 പവൻ തൂക്കം വരുന്ന കൊലുസ്സാണ് മോഷ്ണം പോയത്. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ ആണ് മോഷണം നടന്നത്. ഈ സമയം വീടിന്റെ ജനലിന് സമീപം വച്ചിരുന്ന ടൈൽ കഷ്ണങ്ങൾ അനങ്ങുന്ന ശബ്ദം കേട്ടതായി സഹോദരൻ അജേഷ് പറഞ്ഞു. പിന്നീട് പുലർച്ചെ അഞ്ചരയോടെ ആണ് മോഷണ വിവരം അറിഞ്ഞത്. വ്യാഴാഴ്ച രാത്രിസമീപവാസിയായ താന്നിക്കൽ രവിയുടെ വീട്ടിലെ ജനലിന്റെ കൊളുത്ത് ഇളക്കി മോഷണ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമം …

തൊമ്മൻകുത്തിൽ കൊലുസ്സ് മോഷണം പോയി, സമീപത്തെ വീട്ടിലും മോഷണ ശ്രമം Read More »

കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം; മരണമൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോതമം​ഗലം: മരിക്കുന്നതിനു മുൻപ് യുവാവ്, കാമുകി ചതിച്ചുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന ബന്ധുവിന്റെ വാക്കുകൾ വിശ്വസിച്ച് നടത്തിയ അന്വേഷണത്തിലാണ് കോതമംഗലം പൊലീസ് പെൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസലാണ്(38) കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോതമംഗലം മാലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. സംഭവത്തിൽ യുവാവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിച്ചു രംഗത്ത് വന്നതിനെ തുടർന്ന് പോലീസ് …

കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം; മരണമൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ Read More »

ജില്ലാ സിവിൽ സർവീസ് കായികമേള ആഗസ്റ്റ് 13,14 തീയതികളിൽ

ഇടുക്കി: ജില്ലാതല സിവിൽ സർവീസ് കായികമേള ആഗസ്റ്റ് തീയതികളിൽ അറക്കുളം നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയം, ജി.എച്ച്.എസ്.എസ് കല്ലാർ മുണ്ടിയെരുമ, തൊടുപുഴ ന്യൂമാൻ കോളേജ്, വണ്ടമറ്റം അക്വാട്ടിക് സെന്റർ, ഫോർകോർട്ട് ഷട്ടിൽ ഇൻഡോർ സ്റ്റേഡിയം തൊടുപുഴ, എച്ച്.ആർ.സി മൂലമറ്റം, എന്നിവിടങ്ങളിൽ നടക്കും. ആഗസ്റ്റ് 13 ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ-ഖോ, ഹോക്കി, യോഗ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയും ആഗസ്റ്റ് 14 ന് ന്യൂമാൻ കോളേജ് തൊടുപുഴയിൽ ചെസ്സ്, പവർലിഫ്റ്റിംഗ്, …

ജില്ലാ സിവിൽ സർവീസ് കായികമേള ആഗസ്റ്റ് 13,14 തീയതികളിൽ Read More »

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണ പ്രകാരം രാജിവച്ചു

ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് മുന്നണി ധാരണ പ്രകാരം രാജിവച്ചു. ബി.ഡി.ഒ ഷൈജ മോൾ കോയ മുൻപാകെ ആണ് രാജി സമർപ്പിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച രാജി ചന്ദ്രൻ കൂറുമാറി എൽ.ഡി.എഫിൽ ചേർതോടെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ രാജി ചന്ദ്രനെ കോടതി അയോഗ്യ ആക്കിയതിനെ തുടർന്നാണ്ആൻസി തോമസ് പ്രസിഡൻറ് പദം ഏറ്റ് എടുത്തത്.11 മാസത്തെ സേവനത്തിന് ശേഷം ആണ് ആൻസി തോമസ് ഇന്ന് പ്രസിഡൻറ് സ്ഥാനം രാജിവച്ചത്. പുതിയ പ്രസിഡന്റ് ചുമതല ഏൽക്കുന്നത് …

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണ പ്രകാരം രാജിവച്ചു Read More »

ദേശീയ പാത 85 വികസനം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയൂമായി കൂടിക്കാഴ്ച നടത്തി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: ദേശീയപാത 85 കൊച്ചി – മൂന്നാർ വികസന പദ്ധതിയിൽ ഹൈക്കോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ചർച്ച നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം.പി മന്ത്രിയുമായി വിഷയം ചർച്ച ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ വീതിയെടുക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച അനുകൂല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, നേരത്തേ ചീഫ് സെക്രട്ടറി തന്നെ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെ നിർമ്മാണ പ്രവർത്തനങ്ങൾ …

ദേശീയ പാത 85 വികസനം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയൂമായി കൂടിക്കാഴ്ച നടത്തി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ലഹരി പൂർണ്ണമായി തുടച്ചു നീക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെ കാണുമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി

ഇടുക്കി: ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുകയും ചെയ്യുന്ന ജനസൗഹൃദ പോലീസിംഗ് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു . ജില്ലാ ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനാണ് പ്രഥമ മുൻഗണന. ലഹരി പൂർണ്ണമായി തുടച്ചു നീക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. …

ലഹരി പൂർണ്ണമായി തുടച്ചു നീക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെ കാണുമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി Read More »

കോതമം​ഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞവും നടത്തി

തൊടുപുഴ: അന്യായമായി തുറുങ്കിലടച്ച സന്യാസിനിമാരെ മോചിപ്പിക്കണമെന്നും ഭരണകൂട വർ​ഗീയ ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമം​ഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞവും നടത്തി. ​ഗാന്ധി സ്ക്വയറിൽ നിന്നും തൊടുപുഴ ടൗൺ പള്ളിയിലേക്ക് ജപമാല റാലി നടത്തി. കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സിസ്റ്റർ ജോസിയ, ഫാദർ റോയി കണ്ണംചിറ തുടങ്ങിയവർ വിഷയാവതരണം നിർവ്വഹിച്ചു. വൈദീകരും സന്യാസിനികളും അൽമായരും ഉൾപ്പെടെ നിരവധി വിശ്വാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു

തൊടുപുഴ: ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി കെ എം ബാബുവിനെയും സെക്രട്ടറിയായി രമേഷ് കൃഷ്ണനേയും തെരഞ്ഞെടുത്തു. ബി അനൂപ്(വൈസ് പ്രസിഡന്റ്), പി എൻ ബാലകൃഷ്ണൻ ആചാരി (ജോയിന്റ് സെക്രട്ടറി), കെ ടി രാജീവ്, സജികുമാർ , എം കെ അനിൽ, അജിത ദിനേശൻ ,കെ പി ഹരിദാസ് ,ഷിജിമോൻ തങ്കപ്പൻ ,പി ആർ സാബു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓഫീസർ പി.സി ഗീത …

ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു Read More »

എം.പിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ എംപിമാരുടെ സംഘം വെള്ളിയാഴ്ച ഛത്തിസ്ഗഡിലേക്ക് പോകും. ആൻറോ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്. അതേസമയം സഭാനേതൃത്വത്തിൻറെ നിർദേശപ്രകാരം ഡൽഹിയിലെയും റായ്പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന‍്യാസ്ത്രീകൾക്ക് വേണ്ടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാകും. കന‍്യാസ്ത്രീമാരുടെ ജാമ‍്യാപേക്ഷ ഛത്തീസ്ഗഢ് സർക്കാർ‌ എതിർക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.