ഇടുക്കി: രാജ്യത്ത് നടക്കുന്ന തീവ്ര യജ്ഞ വോട്ടർ പട്ടിക പുതുക്കൽ വേഗത്തിൽ പൂർത്തിയാക്കിയ സംസ്ഥാനത്തെ അഞ്ച് ബി.എൽ.ഒമാരിൽ ഒരാളായി എൻ.എസ് ഇബ്രാഹിം. വണ്ണപ്പുറം വില്ലേജിലെ മുള്ളരിങ്ങാട് വലിയകണ്ടം ഭാഗത്തെ 27-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ ആണ് എൻ.എസ് ഇബ്രാഹിം. 27-ാം നമ്പർ ബൂത്തിലെ 729 വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഡിജിറ്റലൈസേഷൻ നടപടി വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. ഇതിന് തൊടുപുഴനിയോജക മണ്ഡലത്തിലെ വരണാധികാരി കൂടിയായ സബ് കളക്ടർ അനൂപ് ഗാർഗ് നേരിട്ട് വീട്ടിലെത്തി ഇബ്രാഹിമിനെ അഭിനന്ദിച്ചു.
ഇതിനുമുമ്പും ആധാർ കാർഡ് ഇലക്ഷൻ ഐഡി കാർഡുമായി ലിങ്ക് ചെയ്ത ജോലി 100% പൂർത്തിയാക്കിയതിന് ഇടുക്കി ജില്ലാ കലക്ടറുടെ പ്രത്യേക അനുമോദനവും ലഭിച്ചിട്ടുണ്ട്. തൊടുപുഴ ലാൻ്റ് അക്വിസിഷൻ ഓഫീസിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മുള്ളരിങ്ങാട് സ്വദേശിയുമാണ്.





