തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാൾ ആഘോഷിച്ചു. ഞായറാഴ്ച്ച ഫാദർ പ്രിൻസ് പരത്തിനാൽ വിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഡോ. ഫ്രാൻസിസ് കോലോത്ത് സന്ദേശം നൽകി.

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു. പള്ളിയിൽ നിന്നും കാരിക്കോട്, മങ്ങാട്ടുകവല, ന്യൂമാൻ കോളേജ് വഴിയാണ് പ്രദക്ഷിണം നടന്നത്. ഫാദർ ജോജോ മണ്ണാഞ്ചേരി, പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, ഫാ. ഇമ്മാനുവൽ വെള്ളാംകുന്നേൽ, കൈകാരന്മാരായ ജോയി ചെമ്പരത്തി, ബെന്നി പുത്തൻപുരയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.


തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാളിനോട് അനുബന്ധിച്ച് കുട്ടികളുടെ വിദ്യാരംഭ ശുശ്രൂഷ നടത്തി. പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ കുട്ടികളെ ആദ്യാക്ഷരം എഴുതിപ്പിച്ചു. നിരവധി കുട്ടികൾ വിദ്യാരംഭ ശുശ്രൂഷയിൽ പങ്കെടുത്തു.





