തിരുവനന്തപുരം: പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു. ആഢംബര ബൈക്ക് വാങ്ങാനായി മകൻ ഹൃദ്ദിക്ക് മാതാപിതാക്കളെ ആക്രമിച്ചു. ഇതിൽ സഹിക്കെട്ട് പിതാവ് വിനയാനന്ദ് തിരികെ ആക്രമിച്ചതാണ് മരണകാരണം.
ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. പിതാവിൻറെ അടിയേറ്റ് വീണ ഹൃദ്ദിക്കിനെ മാതാപിതാക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു. ഐസിയുവിൽ ചികിത്സയിൽ ഇരിക്കവെ ചൊവ്വാഴ്ചയാണ് ഹൃദ്ദിക് മരിക്കുന്നത്. സംഭവത്തിന് ശേഷം പിതാവ് വിനയാനന്ദ് പൊലീസിൽ കീഴടങ്ങിയിരുന്നു. വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ മകനെന്ന് ബന്ധുക്കൾ പറഞ്ഞു.
ഹൃദ്ദിക്കിൻറെ നിർബന്ധത്തെ തുടർന്ന് അടുത്തിടെ മാതാപിതാക്കൾ 12 ലക്ഷത്തിൻറെ ബൈക്ക് വാങ്ങി നൽകിയിരുന്നു. ഇത് പോരാ തൻറെ ജന്മദിനത്തിൽ 50 ലക്ഷത്തിൻറെ 2 ബൈക്കുകൾ വേണമെന്ന് വാശിപ്പിടിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.





