കൊച്ചി: ഭാരതാംബ ചിത്രം വെച്ചതിൻ്റെ പേരിൽ പരിപാടിയിൽ നിന്ന് വിട്ടുനിൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻറെ മൂല്യശോഷണമാണെന്ന് ഗവർണർ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിൻറെ പേരിൽ ചിലർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നായിരുന്നു ഗവർണറുടെ പരാമർശം. ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവർണർ ചോദിച്ചു. ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്‌ന്നോയെന്നും ഗവർണർ ചോദിച്ചു. ഭാരതാംബ ചിത്രംവെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിലായിരുന്നു ഗവർണറുടെ പ്രസംഗം.
ഭാരതാംബയ്ക്ക് അയിത്തം കൽപ്പിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ മൂല്യശോഷണമെന്ന് ഗവർണർ





