ഉടുമ്പന്നൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കൺവൻഷൻ റോസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മണ്ഡലം കമിറ്റി ചെയർമാൻ പി.എൻ നൗഷാദ് അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്ഗ്രസ് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്, യുഡിഎഫ് മണ്ഡലം കൺവീനർ മനോജ് തങ്കപ്പൻ, സിബി ദാമോദരൻ, ടി.കെ നവാസ്, പി.എൻ സീതി, എൻ.ഐ ബെന്നി, ബ്ലയിസ് ജി വാഴയിൽ, കെ.ആർ സോമരാജ്, ജോൺസൺ കുര്യൻ, മനോജ് കോക്കാട് ബേബി വെട്ടുകല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫിന്റെ ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ, നേതാക്കൾ, പ്രവർത്തകർ ഉടുമ്പന്നൂർ ടൗണിൽ പ്രകടനമായി എത്തി വോട്ട് അഭ്യർത്ഥിച്ചു.





