Timely news thodupuzha

logo

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു എ.പത്മകുമാറിനെ എസ്ഐടി സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ പത്മകുമാറിൻറെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി സംഘം.

ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിള പാളി കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്. അതേസമയം സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ് ശ്രീകുമാറിൻറെയും, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി.

Leave a Comment

Your email address will not be published. Required fields are marked *