കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ഒപ്പ് വെച്ചിരുന്നു. ശ്രീകുമാറിൻറെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകരുതെന്നുമുള്ള അന്വേഷണ സംഘത്തിനെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിൻറെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നാണ് ശ്രീകുമാറിൻറെ വാദം.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി





