റിയാദ്: മദ്യ വിൽപ്പനയിൽ കൂടുതൽ ഇളവുകളുമായി സൗദി അറേബ്യ. മുസ്ലിം അല്ലാത്ത വിദേശികളായ താമസക്കാർക്ക് മദ്യം വിൽക്കാനാണ് അനുമതി നൽകാനാണ് നീക്കം. എന്നാൽ മാസവരുമാനം 50,000 റിയാലോ അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളവർക്കു മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്നു മാത്രം. റിയാദിലെ മദ്യ വിൽപ്പന ശാലയിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി വരുമാനം വെളിപ്പെടുത്തുന്ന സാലറി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതായി വരും. കഴിഞ്ഞ വർഷമാണ് വിദേശ നയതന്ത്രജ്ഞർക്കു വേണ്ടി റിയാദിൽ മദ്യ വിൽപ്പനശാല ആരംഭിച്ചിത്. പിന്നീടത് പ്രീമിയം റെസിഡൻസി സ്റ്റാറ്റസ് ഉള്ള മുസ്ലിം അല്ലാത്ത വിദേശികൾക്കു കൂടി ലഭ്യമാക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇതു വരെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സർക്കാർ പ്രതിനിധികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല. മദ്യവിൽപ്പന ഉൾപ്പെടെയുള്ള സാമൂഹ്യ നിബന്ധനകളിൽ ഇളവു നൽകുന്നതിലൂടെ റിയാദിലെ വ്യാപാര, നിക്ഷേപ സാധ്യതകൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യുന്നതിനും പൊതു പരിപാടികളും സംഗീതവും ആസ്വസിക്കുന്നതിനുമുള്ള നിരോധനം എടുത്തു മാറ്റിയിട്ട് അധികകാലമായിട്ടില്ല.
മദ്യ വിൽപ്പനയിൽ കൂടുതൽ ഇളവുകളുമായി സൗദി അറേബ്യ






