വഴിത്തല: ശാന്തിഗിരി കോളേജിലെ ആനിമേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ‘FANTASMAGORIE’ ആർട്ട് എക്സിബിഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോസ് ജോൺ സി.എം.ഐ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പ്രദർശനത്തിൽ, ആനിമേഷൻ വിദ്യാർത്ഥികളുടെ ഡ്രോയിങ്സുകൾ, ക്രാഫ്റ്റ് വർക്കുകൾ, എ.ഐ ആനിമേഷൻ ഫിലിമുകൾ, കൂടാതെ ‘അവതാർ’ സിനിമയെ അനുസ്മരിപ്പിക്കുന്ന സെറ്റ് വർക്കുകൾ എന്നിവ അവതരിപ്പിച്ചു. കലയുടെയും സാങ്കേതികവിദ്യയുടെയും സമന്വയത്തിലൂടെ ഈ എക്സിബിഷൻ പങ്കെടുത്ത എല്ലാവർക്കും ആകർഷകവും വിജ്ഞാനപ്രദവുമായ ഒരു അനുഭവമായി മാറി.
ശാന്തിഗിരി കോളേജിലെ ആനിമേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർട്ട് എക്സിബിഷൻ നടത്തി






