ഇടുക്കി: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ജില്ലയിൽ ആകെ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. രാവിലെ ഏഴിന് അതാത് വരണാധികാരികളുടെ നേതൃത്വത്തിൽ സ്‌ട്രോങ് റൂമുകളിൽ നിന്നും വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് ഹാളിലെത്തിക്കും. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണൽ നടപടികൾക്കായി 2000 ഓളം ഉദ്യോഗസ്ഥരെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി 1500 ഓളം പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ






