ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം.പിമാരായ എം.കെ രാഘവനും കെ.മുരളീധരനും. ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിളച്ച യോഗത്തിലായിരുന്നു എം.പിമാരുടെ പ്രതികരണം.
അപമാനിതരായി മത്സരിക്കാനില്ലെന്ന ഇവരുടെ പ്രതികരണത്തെ മറ്റ് എം.പിമാർ കൂടി പിന്തുണച്ചതോടെ തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ ഉറപ്പു നൽകി. കെ മുരളീധരനും എം.കെ സുധാകരനും എതിരെ അച്ചടക്ക നടപടിയുടെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് അയച്ച കത്ത് പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായി നടപടിയല്ലെന്ന എം.പിമാരുടെ പ്രതികരണത്തിനു പിന്നാലെ കത്ത് പിൻവലിക്കാൻ സുധാകരൻ തയ്യാറാകുകയായിരുന്നു.