Timely news thodupuzha

logo

ആറാമത്‌ തിരുനല്ലൂർ അവാർഡ് ഇ സന്ധ്യയ്ക്ക്

കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ ആറാമത്‌ തിരുനല്ലൂർ അവാർഡ് ഇ സന്ധ്യയ്ക്ക്. ‘ഈ മഴയുടെ ഒരുകാര്യം’ എന്ന കവിതാസമാഹാരത്തിനാണ്‌ അവാർഡ്‌. ആലങ്കോട്‌ ലീലാകൃഷ്‌ണൻ ചെയർമാനും ഡോ. വസന്തകുമാർ സാംബശിവൻ, ഡോ. മുഞ്ഞിനാട്‌ പത്മകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. 5001 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ്‌ മേയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന്‌ പ്രസിഡന്റ്‌ മുഖത്തല ജി അയ്യപ്പൻപിള്ള, സെക്രട്ടറി പുന്തലത്താഴം ചന്ദ്രബോസ്‌ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *