കാസർകോട്: ദേശീയപാത 66 വികസനത്തിൽ ചെങ്കള – നീലേശ്വരം റീച്ചിൽ പ്രവൃത്തി കുതിക്കുന്നു. 30 ശതമാനം പ്രവൃത്തി പൂർത്തിയായി. ആറുവരിപാതയുടെയും സർവീസ് റോഡിന്റെയും നിർമാണം വേഗത്തിലാണ്. ആറുവരിപ്പാത ഇരുഭാഗത്തുമായി 12 കിലോമീറ്റർ കഴിഞ്ഞു. സർവീസ് റോഡ് 25 കിലോമീറ്റർ നിർമാണം കഴിഞ്ഞു. 11 കിലോമീറ്റർ ഓവുചാൽ നിർമിച്ചു.കാഞ്ഞങ്ങാട്, മാവുങ്കാൽ മേൽപ്പാലത്തിന്റെ 20ഗർഡറുകൾ സ്ഥാപിച്ചു. ആകെ 40 എണ്ണമാണുള്ളത്.
തെക്കിൽ പാലത്തിന്റെ ഏഴുതൂണുകളിൽ ആറിന്റെ ക്യാപുകൾ പൂർത്തിയായി. പുല്ലൂർ ഒന്നാംപാലത്തിന്റെ എട്ട് തൂണുളിൽ അഞ്ചെണ്ണം പൂർത്തിയായി. രണ്ടിന്റെ പൈൽക്യാപുകളായി. പുല്ലൂർ രണ്ടാംപാലത്തിന്റെ എട്ടുതൂണും പൂർത്തിയായി. ആറ് അടിപ്പാതകളിൽ ബട്ടത്തൂർ, ചെമ്മട്ടംവയൽ പുർത്തിയായി. പെരിയ, പെരിയാട്ടടുക്കം ഒരുഭാഗവും പൂർത്തിയായി. പെറുവാഹനങ്ങൾക്കുള്ള ആറ് അടിപ്പാതകളിൽ നീലേശ്വരം തോട്ടം ജങ്‌ഷനിൽ പൂർണമായും കേന്ദ്ര സർവകലാശാലക്കടുത്ത് ഒരുഭാഗവും കഴിഞ്ഞു.