പട്ന: മോദി പരാമർശത്തിൽ പട്ന കോടതി പുറപ്പെടുവിച്ചിരിക്കുന്ന സമൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചു. മോദി പരാമർശത്തിനെതിരെ ബിജെപി നേതാവ് സുശീൽകുമാർ മോദി ഫയൽ ചെയ്ത അപകീർത്തിക്കേസിലാണു പട്ന കോടതി സമൻസ് അയച്ചിരുന്നത്.
ഈ സമൻസ് റദ്ദാക്കണമെന്നാണു രാഹുലിന്‍റെ ആവശ്യം. കേസ് മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണു രാഹുലിന്‍റെ പുതിയ നീക്കം. സൂറത്ത് കോടതിയുടെ നടപടിക്കു പിന്നാലെയാണു പട്ന കോടതിയും മോദി പരാമർശത്തിനെതിരെ രാഹുലിനെതിരെ കേസെടുത്തത്. 2019-ൽ കോലാറിൽ ലോക്സഭാ പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണു രാഹുൽ വിവാദമായ മോദി പരാമർശം നടത്തിയത്.