തൊടുപുഴ: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റി ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിലെ ഖുതുബയിൽ ഇബ്രാഹിം ഫൈസി പറഞ്ഞു.
വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്എന്നും ഖത്തീബ് ഓർമപ്പെടുത്തി.
ജില്ലയിൽ മറ്റു ഈദ്ഗാഹു കളിൽ ഉടുമ്പന്നൂരിൽ മുഹമ്മദ് ഹനീഫ് ബാഖവിയും അടിമാലിയിൽ വണ്ടൂർ ഹനീഫ് മൗലവിയും, പീരുമേട് പി.ഇ മുഹമ്മദ് ഹനീഫ മൗലവിയും പെരുവന്താനത്ത് അൻസാറുദ്ധീൻ സ്വലാഹിയും നേതൃത്വം നൽകി.