തൃശൂര്‍ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ്, തിരുവമ്പാടി, കാർത്യായനി, ചെമ്പൂക്കാവ് കാർത്യായനി, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്ന് കൊടിയേറി.
പാറമേക്കാവ് ക്ഷേത്രത്തിൽ ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന് കൊടിമരത്തിലാണ് കൊടിയുയർത്തിയത്. തിരുവമ്പാടി ക്ഷേത്രത്തിൽ ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ കൊടിക്കുറ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ ആശാരി തയ്യാറാക്കിയ കൊടിമരത്തില്‍ കെട്ടി കൊടിയേറ്റ് നടത്തി. തൃശൂർ പൂരം 30നാണ്. സാംപിള്‍ വെടിക്കെട്ട് 28നും. 28, 29 തീയതികളിൽ പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം നടക്കും.
നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുര നട തുറന്ന് 29ന് പൂരവിളംബരം നടത്തും. പ്രധാന വെടിക്കെട്ട് മെയ് ഒന്നിന് പുലർച്ചെയാണ്. തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ പകൽ പൂരത്തിന് ശേഷം ഉപചാരം ചൊല്ലി പിരിയും.