Timely news thodupuzha

logo

ദ കേരള സ്റ്റോറിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വിവാദമായ ‘ദ കേരള സ്റ്റോറിയെന്ന’ സിനിമയ്ക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആർ.എസ്.എസും ബി.ജെ.പിയും വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്ന ആയുധമാണിത്. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്നതും മതസൗഹാർദത്തെ തകർക്കാൻ ശ്രമിക്കുന്നതും ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രചരണത്തെ അനുകൂലിക്കാനാവില്ല. കേരളത്തിൽ നിന്നും ഇത്രയും സ്ത്രീളെ കടത്തി കൊണ്ടുപോയെന്ന പ്രചരണം തെറ്റാണ്. ഇവിടെ സിനിമയെ നിരോധിക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *